ടർക്കിഷ് യുവതാരത്തെ ടീമിൽ എത്തിക്കാൻ വെസ്റ്റ്ഹാം

Nihal Basheer

ഫെയ്നൂർദ് മധ്യനിര താരം ഓർകുൻ കുക്ച്ചുവിൽ താല്പര്യം പ്രകടപ്പിച്ച് വെസ്റ്റ്ഹാം. 2018 മുതൽ ഫെയ്നൂർദ് സീനിയർ ടീമിന്റെ ഭാഗമായ ഇരുപത്തിയൊന്നുകാരനിൽ യൂറോപ്പിലെ പല വമ്പന്മാരും നോട്ടമിട്ടിട്ടുണ്ട്. വെസ്റ്റ്ഹാം ഇത്തവണത്തെ ട്രാൻസ്ഫർ ജലകത്തിലൂടെ ടീമിൽ എത്തിക്കാൻ ശ്രമിക്കുന്നതിൽ പ്രമുഖനാണ് ഈ തുർക്കി താരം.

നെതർലാൻഡ്സ് യൂത്ത് ടീമുകൾക്ക് വേണ്ടി പന്തു തട്ടിയിട്ടുള്ള കുക്ച്ചു പിന്നീട് തുർക്കിക് വേണ്ടിയാണ് സീനിയർ തലത്തിൽ കളത്തിലിറങ്ങിയത്. ഫെയ്നൂർദിന് വേണ്ടി നാലു സീസണുകളിലായി 92 മത്സരങ്ങളിൽ ഇറങ്ങി. അവസാന സീസണിൽ 9 വീതം അസിസ്റ്റും ഗോളും നേടി മികച്ച ഫോമിൽ ആയിരുന്നു. തുർക്കി ദേശിയ ടീമിന് വേണ്ടി ഇതുവരെ 8 മത്സരങ്ങളിൽ ബൂട്ട്കെട്ടി.