മാഞ്ചസ്റ്റർ യുണൈറ്റഡിന് ട്രാൻസ്ഫർ വിൻഡോയുടെ അവസാന ദിവസം അവരുടെ രണ്ടാം ഗോൾ കീപ്പറെ സ്വന്തമാക്കി . ഫെനർബചെ കീപ്പർ ആൽതയ് ബയിന്ദർ മാഞ്ചസ്റ്റർ യുണൈറ്റഡിൽ കരാർ ഒപ്പുവെച്ചു. ഡീൻ ഹെൻഡേഴ്സൺ ക്രിസ്റ്റൽ പാലസിൽ കരാർ ഒപ്പുവെച്ചതിനു പിന്നാലെയാണ് ബയിന്ദിർ യുണൈറ്റഡിലേക്ക് എത്തുന്നത്. ഒനാനയ്ക്ക് പിറകിൽ രണ്ടാം ഗോൾ കീപ്പർ ആയാകും ബയിന്ദിറിന്റെ സ്ഥാനം.
തുർക്കിഷ് താരത്തിന്റെ പരിക്ക് സംബന്ധിച്ച ആശങ്കകൾ തീർക്കാനായി യുണൈറ്റഡ് കഴിഞ്ഞ ആഴ്ച ഇസ്താംബൂളിൽ ബയിന്ദറിന് പ്രീ മെഡിക്കൽ നടത്തിയിരുന്നു. ഈ മെഡിക്കലിൽ പ്രശ്നങ്ങൾ ഒന്നും ഇല്ലാ എന്ന് കണ്ടെത്തിയതോടെയാണ് യുണൈറ്റഡ് താരത്തെ സൈൻ ചെയ്യാനുള്ള തീരുമാനത്തിൽ എത്തിയത്. 6 മില്യൺ ആകും ട്രാൻസ്ഫർ ഫീ.
ഇന്റർ മിലാനിൽ നിന്ന് £47.2 മില്യൺ ഡീലിൽ ആന്ദ്രെ ഒനാനയെ മാഞ്ചസ്റ്റർ യുണൈറ്റഡ് കഴിഞ്ഞ മാസം സൈൻ ചെയ്തിരുന്നു. 2019ൽ തുർക്കി ക്ലബ്ബിൽ എത്തിയതിന് ശേഷം 145 മത്സരങ്ങൾ ഫെനർബാചിനായി ബയിന്ദിർ കളിച്ചിട്ടുണ്ട്. തുർക്കി ദേശീയ ടീമിനായി അഞ്ച് മത്സരങ്ങളും കളിച്ചിട്ടുണ്ട്.