ബാഴ്‌സലോണ മുന്നേറ്റ താരം അൻസു ഫാറ്റിയെ എത്തിക്കാൻ ടോട്ടനം നീക്കം. താരത്തെ ഒരു സീസണിലേക്ക് ലോണിൽ എത്തിക്കാനാണ് പ്രിമിയർ ലീഗ് ടീം ശ്രമിക്കുന്നത്. ടീമുകൾ തമ്മിലുള്ള ചർച്ചകൾ ആരംഭിച്ചതായി ഫാബ്രിസിയോ റോമാനോ റിപ്പോർട്ട് ചെയ്യുന്നു. ട്രാൻസ്ഫർ വിൻഡോ അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ട്രാൻസ്ഫർ നീക്കം വേഗത്തിൽ ആക്കാൻ ആവും ഇനി ശ്രമം. അതേ സമയം താരത്തിന്റെ ഈ കാലയളവിലെ സാലറി മുഴുവനും ടോട്ടനം നൽകണമെന്നാണ് ബാഴ്‍സ ആഗ്രഹിക്കുന്നതെന്ന് റൊമാനൊ സൂചിപ്പിച്ചു.
ജാവോ ഫെലിക്‌സിനേയും നോട്ടമിടുന്ന ബാഴ്‌സക്ക് എഫ്എഫ്പിയിൽ ഇളവ് കിട്ടാൻ വേണ്ടിയാണ് ഈ നീക്കം. എന്നാൽ ടോട്ടനം ഇത് അംഗീകാരിക്കുമോ എന്നുറപ്പില്ല. ഫാറ്റി ടീമിന്റെ അഭിവാജ്യ ഘടകമാണെന്ന് സാവി അടക്കം ആവർത്തിക്കുമ്പോഴും വളരെ പരിമിതമായ സമയം മാത്രമാണ് താരത്തിന് കളത്തിൽ ലഭിക്കുന്നത്. കഴിഞ്ഞ സീസണിലെ അതേ സാഹചര്യം ഇത്തവണയും ആർത്തിക്കുമ്പോൾ ഒരു സീസണിലേക്ക് ലോണിൽ പോകാൻ ഫാറ്റിയും സമ്മതം മൂളിയേക്കും. മുൻ നിരയിൽ റിച്ചാർലിസണിൽ ഒതുങ്ങുന്ന സ്‌ട്രൈക്കർ പട്ടികയിൽ സ്പാനിഷ് താരം കൂടി എത്തുന്നത് കൂടുതൽ കരുത്തേകും എന്നാവും ടോട്ടനം കണക്ക് കൂട്ടുന്നത്.