മിസോറാം യുവ ഡിഫൻഡർ ജംഷദ്പൂരിൽ

Img 20210824 172208

ഡിഫൻഡർ ലാൽഡിൻപുയയുടെ ട്രാൻസ്ഫർ പൂർത്തിയാക്കിയി ജംഷഡ്പൂർ എഫ്സി പ്രഖ്യാപിച്ചു. ഐസാളിൽ നിന്നാണ് ഡിൻ‌പുയ ജംഷഡ്പൂരിൽ എത്തുന്നത്. ഡിഫൻഡർ 3 വർഷത്തെ കരാറിൽ ഒപ്പുവെച്ചു..

“ഇവിടെ വന്നതിൽ വളരെ സന്തോഷമുണ്ട്. ഒരു ദിവസം ഇന്ത്യയിലെ മുൻനിര ലീഗിൽ കളിക്കുക എന്നത് എന്റെ സ്വപ്നമായിരുന്നു, ഒടുവിൽ അത് യാഥാർത്ഥ്യമായി” ഡിൻപുയ പറഞ്ഞു.

ചിങ്ങ വെങ്ങിലും ബെത്ലഹേം വെങ്ങയിലും താരം കളിച്ചിരുന്നു. മുമ്പ് മിസോറാം പ്രീമിയർ ലീഗിലെ മികച്ച ഡിഫൻഡർക്കുള്ള പുരസ്കാരം താരം നേടിയിരുന്നു. 2018, 2019 വർഷങ്ങളിൽ സന്തോഷ് ട്രോഫിയിൽ മിസോറാമിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. 2020 സെപ്റ്റംബറിൽ ആണ് ഐസാൾ എഫ്‌സിയിൽ ചേർന്നത്. ഡിൻപുയ കഴിഞ്ഞ ഐ ലീഗ് സീസണിൽ 14 മത്സരങ്ങളിൽ കളിച്ചിരുന്നു.

Previous articleആഴ്സണലിന്റെ ടൊറേര ഇനി ഫിയൊറെന്റീനയിൽ
Next articleമനീഷ കല്യാണും ചാമ്പ്യന്മാർക്ക് ഒപ്പം തുടരും