ടൊമോരിയെ മിലാൻ സ്ഥിര കരാറിൽ സ്വന്തമാക്കി

Newsroom

യുവ ഡിഫൻഡർ ഫകായോ ടൊമോരിയെ സ്ഥിരകരാറിൽ എ സി മിലാൻ സൈൻ ചെയ്തു. ചെൽസിയുടെ താരമായിരുന്നു ഫകായോ ടൊമോരിയെ 28 മില്യൺ നൽകിയാണ് മിലാൻ സ്വന്തമാക്കുന്നത്. നാലു വർഷത്തെ കരാർ ആണ് താരം മിലാനിൽ ഒപ്പുവെക്കുന്നത്. ഇന്ന് ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നു.

അവസാന കുറച്ചു കാലമായി എ സി മിലാനിൽ ലോൺ അടിസ്ഥാനത്തിൽ കളിക്കുകയായിരുന്നു ടമോരി. 23കാരനായ താരം മിലാനിൽ ഗംഭീര പ്രകടനം കാഴ്ചവെച്ചിരുന്നു. ഇപ്പോൾ അവസാനിച്ച സീസണിൽ ആകെ 22 മത്സരങ്ങൾ താരം കളിച്ചിരുന്നു. ഒരു ഗോളും താരം നേടി. യുവന്റസിനെതിരായ മത്സരത്തിൽ ആയിരുന്നു നിർണായക ഗോൾ വന്നത്. ചാമ്പ്യൻസ് ലീഗ് യോഗ്യത ലഭിച്ചതോടെയാണ് സ്ഥിരകരാറിൽ താരത്തെ മിലാൻ വാങ്ങാൻ തയ്യാറായത്. ലീഗിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യുന്നതിൽ ടമോരിക്ക് വലിയ പങ്കുണ്ടായിരുന്നു. ചെൽസിയിൽ 2005 മുതൽ ഉള്ള താരമായിരുന്നു ടൊമോരി.