ടൊമോരി ഇനി മിലാന്റെ മാത്രം താരം, ചെൽസിക്ക് 28മില്യൺ ലഭിക്കും

20210531 225447
Credit: Twitter
- Advertisement -

യുവ ഡിഫൻഡർ ഫകായോ ടൊമോരിയെ സ്ഥിരകരാറിൽ എ സി മിലാൻ സൈൻ ചെയ്തു. ചെൽസിയുടെ താരമായിരുന്നു ഫകായോ ടൊമോരിയെ 28 മില്യൺ നൽകിയാണ് മിലാൻ സ്വന്തമാക്കുന്നത്. നാലു വർഷത്തെ കരാർ ആണ് താരം മിലാനിൽ ഒപ്പുവെക്കുന്നത്. അവസാന കുറച്ചു കാലമായി എ സി മിലാൻ ലോൺ അടിസ്ഥാനത്തിൽ കളിക്കുകയായിരുന്നു ടമോരി.

23കാരനായ താരം മിലാനിൽ ഗംഭീര പ്രകടനം കാഴ്ചവെച്ചിരുന്നു. യുവന്റസിനെതിരായ മത്സരത്തിൽ ഒരു നിർണായക ഗോളും താരം നേടിയിരുന്നു. ചാമ്പ്യൻസ് ലീഗ് യോഗ്യത ലഭിച്ചതോടെയാണ് സ്ഥിരകരാറിൽ താരത്തെ മിലാൻ വാങ്ങാൻ തയ്യാറായത്. ലീഗിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യുന്നതിൽ ടമോരിക്ക് വലിയ പങ്കുണ്ടായിരുന്നു. ചെൽസിയിൽ 2005 മുതൽ ഉള്ള താരമായിരുന്നു ടൊമോരി.

Advertisement