ടോബിഡോക്ക് പിറകെ പ്രീമിയർ ലീഗ് വമ്പന്മാർ

Nihal Basheer

20230511 211406
Download the Fanport app now!
Appstore Badge
Google Play Badge 1

നീസ് പ്രതിരോധ താരം ജീൻ ക്ലയർ ടോബിഡോക്ക് പിറകെ പ്രീമിയർ ലീഗ് വമ്പന്മാർ. കഴിഞ്ഞ ദിവസം നീസ് – റെന്നെ മത്സരത്തിൽ ഇരുപത്തിമൂന്നുകാരന്റെ പ്രകടനം നിരീക്ഷിക്കാൻ ന്യൂകാസിൽ, മാഞ്ചസ്റ്റർ യുണൈറ്റഡ്, ലിവർപൂൾ എന്നീ ടീമുകളുടെ സ്കൗട്ടുകൾ എത്തിയിരുന്നതായി ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. സീസണോടെ താരം നീസ് വിടുമെന്ന് സൂചനകൾക്കിടയാണ് താരത്തിൽ കണ്ണ് വെച്ച ടീമുകൾ മത്സരം നിരീക്ഷിക്കാൻ എത്തിയത്. കഴിഞ്ഞ സീസണുകൾ മുതൽ മികച്ച പ്രകടനം പുറത്തെടുക്കുന്ന താരത്തെ ചുറ്റിപ്പറ്റി നേരത്തെ മുതൽ ട്രാൻസ്ഫർ ചർച്ചകൾ നടക്കുന്നുണ്ട്. ഫ്രഞ്ച് മാധ്യമമായ ലെ എക്വിപെ നേരത്തെ തന്നെ മാഞ്ചസ്റ്റർ യുനൈറ്റഡിന് ടോബിഡോയിൽ ഉള്ള താൽപര്യം വെളിപ്പെടുത്തിയിരുന്നു.
20230511 211314
ടോളോയീസെ യൂത്ത് ടീമിലൂടെ കരിയർ തുടങ്ങിയ താരം സീനിയർ ടീം അരങ്ങേറ്റത്തിന് ശേഷം 2019 ൽ ബാഴ്‌സയിൽ എത്തിയിരുന്നു. എന്നാൽ ടീമുമായി പൊരുത്തപ്പെടാൻ സമയം എടുത്തതോടെ ടോബിഡോ 2020ന് ശേഷം ഷാൽകെ, ബെൻഫിക്ക, നീസ് എന്നീ ടീമുകളിൽ ലോണിൽ കളിച്ചു. പിന്നീട് നീസ് താരത്തെ സ്വന്തമാക്കുകയായിരുന്നു. ഫ്രഞ്ച് ടീമിൽ എത്തിയത് മുതൽ താരത്തിന്റെ കരിയർ ഗ്രാഫ് മുകളിലൊട്ടാണ്. ഇപ്പോൾ ട്രാൻസ്ഫർ മാർക്കറ്റിൽ 45മില്യൺ യൂറോയോളം പ്രതീക്ഷിക്കുന്ന താരത്തിന്റെ കച്ചവടത്തിൽ 20% ബാഴ്‌സക്കും അർഹതപ്പെട്ടതാണ്. ഫ്രഞ്ച് അണ്ടർ 20 ടീമിന് വേണ്ടി കളിച്ചിട്ടുളള ടോബിഡോ സീനിയർ ജേഴ്‌സി അണിഞ്ഞിട്ടില്ല.