ലെസ്റ്റർ സിറ്റിയുടെ കാസ്റ്റ്യാനേ ഫുൾഹാമിലേക്ക്

Newsroom

ലെസ്റ്റർ സിറ്റിയുടെ ഫുൾ ബാക്ക് താരം തിമോത്തി കാസ്റ്റാന്യേ പ്രീമിയർ ലീഗ് ടീമായ ഫുൾഹാമിലേക്ക്. അടുത്ത ദിവസങ്ങളിൽ തന്നെ ഫുൾഹാം ഈ ട്രാൻസ്ഫർ പൂർത്തിയാക്കും എന്നാണ് റിപ്പോർട്ടുകൾ. ലെസ്റ്റർ റിലഗേറ്റ് ആയത് മുതൽ കാസ്റ്റ്യാനേ ക്ലബ് വിടാൻ ശ്രമിക്കുന്നുണ്ട്. എൻസോ മരെസ്കയുടെ കീഴിൽ ലെസ്റ്റർ സിറ്റിക്കായി ഇതുവരെ താരം കളത്തിൽ ഇറങ്ങിയുരുന്നില്ല.

Picsart 23 08 27 21 42 58 017

ആഴ്സണൽ, യുവന്റസ് എന്നിവരുൻ ബെൽജിയം ഡിഫൻഡറെ സൈൻ ചെയ്യാൻ ശ്രമിച്ചിരുന്നു. ഇനിയും രണ്ട് വർഷത്തെ കരാർ ബാക്കൊയിരിക്കെ ആണ് കാസ്റ്റ്യാനേ ക്ലബ് വിട്ടത്. 2020-ലെ വേനൽക്കാലത്ത് ഇറ്റാലിയൻ ടീമായ അറ്റലാന്റയിൽ നിന്ന് ആണ് താരം ലെസ്റ്ററിൽ എത്തിയത്.

27-കാരൻ ലെസ്റ്റർ സിറ്റിക്കായി 112 മത്സരങ്ങൾ കളിച്ചു. ക്ലബിനായി അഞ്ചു ഗോളുകൾ നേടിയിട്ടുണ്ട്.