കാത്തിരിപ്പ് അവസാനിപ്പിച്ചു ഔദ്യോഗിക പ്രഖ്യാപനം, ജൂറിയൻ ടിംബർ ആഴ്‌സണൽ താരം

Wasim Akram

ആഴ്‌സണൽ ആരാധകരുടെ ക്ഷമക്ക് അറുതിയായി ജൂറിയൻ ടിംബറുടെ വരവ് ഔദ്യോഗികമായി പ്രഖ്യാപിച്ചു ക്ലബ്. ദിവസങ്ങൾക്ക് മുമ്പ് താരവും ആയും അയാക്‌സും ആയി ആഴ്‌സണൽ ധാരണയിൽ എത്തിയെങ്കിലും ഔദ്യോഗിക പ്രഖ്യാപനം മാത്രം നീളുക ആയിരുന്നു. ഇതിനു അറുതി വരുത്തിയാണ് ഇന്ന് ക്ലബ് ഡച്ച് താരത്തിന്റെ വരവ് പ്രഖ്യാപിച്ചത്.

ടിംബർ

ഏതാണ്ട് 35 മില്യൺ പൗണ്ടിനു ആണ് താരത്തെ ആഴ്‌സണൽ സ്വന്തമാക്കിയത്. റൈറ്റ് ബാക്ക് ആയും സെന്റർ ബാക്ക് ആയും മികവ് കാണിക്കുന്ന 22 കാരനായ ഡച്ച് താരത്തിന്റെ വരവ് ആഴ്‌സണലിന് വലിയ ശക്തി പകരും എന്നുറപ്പാണ്. ടിംബറിന്റെ വരവിൽ പരിശീലകൻ മിഖേൽ ആർട്ടെറ്റ സന്തോഷം രേഖപ്പെടുത്തിയപ്പോൾ ആഴ്‌സണലിൽ ചേർന്നതിൽ തനിക്കുള്ള സന്തോഷം ടിംബറും മറച്ച് വച്ചില്ല. ആഴ്‌സണലിൽ 12 നമ്പർ ജേഴ്‌സി ആണ് മുൻ അയാക്‌സ് ക്യാപ്റ്റൻ അണിയുക.