ജൂറിയൻ ടിംബർ ഡീലിൽ ആഴ്‌സണലും അയാക്‌സും ധാരണയിൽ എത്തി, താരം മെഡിക്കലിനായി ആഴ്‌സണലിലേക്ക്

Wasim Akram

അയാക്‌സിന്റെ ഡച്ച് പ്രതിരോധ താരം ജൂറിയൻ ടിംബർ ഡീലിൽ ആഴ്‌സണലും അയാക്‌സും ധാരണയിൽ എത്തിയത് ആയി റിപ്പോർട്ട്. അയാക്‌സും ആയി വളരെ അടുപ്പമുള്ള ഡച്ച് റിപ്പോർട്ടർ ആണ് ഈ വാർത്ത പുറത്ത് വിട്ടത്. ഏതാണ്ട് 40 മില്യൺ പൗണ്ടിനു ആണ് അയാക്‌സ് താരത്തെ വിൽക്കാൻ തയ്യാറായത് എന്നു മൈക്ക് മേർവെജ് റിപ്പോർട്ട് ചെയ്തു.

ജൂറിയൻ ടിംബർ

വാക്കാൽ ഉറപ്പിച്ച ഡീൽ ശനിയാഴ്ചക്ക് ശേഷം ഇരു ക്ലബുകളും പൂർത്തിയാക്കും എന്നും അദ്ദേഹം റിപ്പോർട്ട് ചെയ്തു. അടുത്ത ആഴ്ച തന്നെ ടിംബർ ആഴ്‌സണലിൽ മെഡിക്കൽ നടത്തും എന്നും നിലവിൽ താരം അയാക്‌സ് ജിം ഉപയോഗിച്ച് തന്റെ ഫിറ്റ്നസ് ഏറ്റവും മികച്ചത് ആക്കാൻ ശ്രമിക്കുക ആണെന്നും റിപ്പോർട്ടിൽ പറയുന്നു. അതിനാൽ തന്നെ ഒന്നോ രണ്ടോ ദിനത്തിനുള്ളിൽ തന്നെ ഈ ഡീൽ ഔദ്യോഗികമാവും.