ഹൈ പ്രൊഫൈൽ ട്രാൻഫറുമായി ജർമ്മൻ മൂന്നാം ഡിവിഷൻ ക്ലബ്. ലോകകപ്പ് ജേതാവിനെയാണ് ജർമ്മൻ മൂന്നാം ഡിവിഷൻ ക്ലബ് ടീമിലെത്തിച്ചത്. ലോകകപ്പ് ജേതാവും മുൻ ബൊറൂസിയ ഡോർട്ട്മുണ്ട് താരവുമായ
കെവിൻ ഗ്രൂസ്ക്രോയ്ടസാണ് മൂന്നാം ഡിവിഷൻ ജർമ്മൻ ക്ലബായ കഫ്‌സി എഡിൻഗെൻ ൽ എത്തിയത്. മൂന്നു വർഷത്തെ കരാറിലാണ് താരം ക്ലബ്ബിലേക്ക് എത്തുന്നത്. മൂന്നാം ഡിവിഷനിലേക്ക് പ്രമോഷൻ കിട്ടിയ മുൻ ജർമ്മൻ ചാമ്പ്യന്മാരായ എഡിൻഗെൻ സുശക്തമായ ടീമിനെയാണ് ഒരുക്കുന്നത്.
ഗലറ്റസരായ്, ഡാംസ്റ്റഡ്, സ്റ്റട്ട്ഗാർട്ട് എന്നി ടീമുകളിലും കെവിൻ ഗ്രൂസ്ക്രോയ്ടസ് കളിച്ചിട്ടുണ്ട്. 2009 ൽ ബൊറൂസിയ ഡോർട്ട്മുണ്ടിൽ എത്തിയ ഗ്രൂസ്ക്രോയ്ടസ് തുടർച്ചയായ രണ്ടു ലീഗ് കിരീടവും ഒരു ഡൊമെസ്റ്റിക്ക് ഡബിളും നേടിയിട്ടുണ്ട്. 2014 ൽ ലോകകപ്പ് നേടിയ ജർമ്മൻ ടീമിൽ അംഗമായിരുന്നു കെവിൻ ഗ്രൂസ്ക്രോയ്ടസ്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial