ലോകകപ്പ് പ്രതീക്ഷയിൽ ടെവസ് വീണ്ടും ബോകാ ജൂനിയേഴ്സിൽ

ഈ വർഷം നടക്കുന്ന ലോകകപ്പിനു മുന്നേ അർജന്റീനൻ സ്ക്വാഡിലേക്ക് തിരിച്ചെത്തുക എന്ന ലക്ഷ്യവുമായി കാർലോസ് ടെവസ് ചൈന വിട്ടു. തന്റെ പഴയ ക്ലബായ ബോകാ ജൂനിയേഴ്സിലേക്കാണ് ടെവസ് മടങ്ങി എത്തിയത്.

ചൈനീസ് ക്ലബ് ഷാങ്ഹായ് ഷെൻഹുവയിലായിരുന്നു അവസാന 12 മാസമായി ടെവസ്. പരിക്ക് കാരണം പല മത്സരങ്ങളും പുറത്തിരിക്കേണ്ടി വന്ന ടെവസ് വെറും 4 ഗോളുകൾ മാത്രമാണ് അവിടെ നേടിയത്. ചൈനീസ് കപ്പ് ഫൈനലിൽ അടക്കം ടെവസിന് കളിക്കാനായിരുന്നില്ല.

രണ്ട് വർഷം കൂടെ തന്റെ കരിയറിൽ ബാക്കി ഉണ്ട് എന്ന് പറഞ്ഞ ടെവസ് ഫുട്ബോൾ ആ രണ്ട് വർഷവും സന്തോഷത്തോടെ കളിക്കാനാണ് ബോക്കാ ജൂനിയേഴ്സിലേക്ക് തിരിച്ചുവന്നത് എന്നും പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഈ മൂന്ന് താരങ്ങളില്‍ ആരെ നിലനിര്‍ത്തണമെന്ന് ആരാധകരോട് ചോദിച്ച് ഡെയര്‍ ഡെവിള്‍സ്
Next articleഹീറ്റിനെതിരെ ഹറികെയിന്‍സ് ആദ്യം ബാറ്റ് ചെയ്യും