താരിഖ് ലാമ്പ്റ്റി ബ്രൈറ്റൺ വിടാൻ സാധ്യത

Newsroom

20230126 021533

ബ്രൈറ്റന്റെ 22-കാരനായ ഡിഫൻഡർ താരിഖ് ലാമ്പ്റ്റി ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ക്ലബ് വിടുന്നത് പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ. ഈ സീസണിൽ ഒരു പ്രീമിയർ ലീഗ് മത്സരം മാത്രമാണ് ലാംപ്‌റ്റേ സ്റ്റാർട്ട് ചെയ്തത്. അതുകൊണ്ട് തന്നെ ക്ലബ് വിടാൻ ആണ് യുവതാരം ആഗ്രഹിക്കുന്നത്. ബ്രൈറ്റണിൽ വിടാൻ ആഗ്രഹിക്കിന്ന ലാമ്പ്റ്റിക്ക് ആയി യൂറോപ്പിൽ നിന്ന് നല്ല ഓഫറുകൾ ലഭിക്കാൻ സാധ്യതയുണ്ട്. കഴിഞ്ഞ സമ്മറിൽ ലാമ്പ്റ്റിക്ക് ആയി ഏറെ ഓഫറുകൾ ഉണ്ടായിരുന്നു‌.

ക്ലബ് വിടാൻ സാധ്യതയുള്ള മാലോ ഗസ്റ്റോയുടെ പകരക്കാരനായി ഫ്രഞ്ച് ക്ലബ് ലിയോൺ ലാമ്പ്റ്റിക്ക് ആയി ശ്രമിക്കുന്നുണ്ട്. ബ്രൈറ്റന്റെ നിലവിലെ കോച്ച് റോബർട്ടോ ഡി സെർബിയുടെ കീഴിൽ ലാംപ്‌റ്റെ ഒരു ലീഗ് ഗെയിമിൽ പോലും സ്റ്റാർടിംഗ് ഇലവനിൽ എത്തിയില്ല. പോട്ടർ ബ്രൈറ്റൺ പരിശീലകനായിരുന്നപ്പോൾ മികവ് തെളിയിച്ചിട്ടുള്ള ലാമ്പ്റ്റിയുടെ കരിയറിന് പരിക്കായിരുന്നു തിരിച്ചടിയായത്