ചെൽസിയുടെ സ്ട്രൈക്കറായ ടാമി അബ്രഹാമിനെ ഇറ്റാലിയൻ ക്ലബായ റോമ സ്വന്തമാക്കി. ഇതു സംബന്ധിച്ച് റോമയും ചെൽസിയും തമ്മിൽ ധാരണ ആയതായി ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 40 മില്യൺ എന്ന വലിയ തുകയ്ക്കാകും അബ്രഹാം റോമയിലേക്ക് പോകുന്നത്. താരം ക്ലബിൽ അഞ്ചു വർഷത്തെ കരാർ ഒപ്പുവെക്കും. ഏകദേശം 4 മില്യണോളം താരത്തിന് വർഷത്തിൽ വേതനമായി ലഭിക്കും. ചെൽസി 80 മില്യൺ ഡോളറിന്റെ ബൈ ബാക്ക് ക്ലോസും കരാറിൽ വെച്ചിട്ടുണ്ട്.
ടാമി അബ്രഹാമിനായി അറ്റലാന്റയും ആഴ്സണലും രംഗത്തുണ്ടായിരുന്നു. എന്നാൾ വൈരികളായ ആഴ്സണലിന് താരത്തെ വിൽക്കാൻ ചെൽസി ഒരുക്കമായിരുന്നില്ല. ടൂഹൽ പരിശീലകനായി എത്തിയ ശേഷം ചെൽസിയിൽ അധികം അവസരങ്ങൾ ലഭിക്കാത്ത താരമാണ് ടാമി അബ്രഹാം. എങ്കിലും കഴിഞ്ഞ സീസണിൽ 12 ഗോളുകളുമായി ചെൽസിയുടെ ടോപ് സ്കോറർ ആകാൻ ടാമി അബ്രഹാമിനായിരുന്നു. പ്രീസീസണിലും താരം ചെൽസിക്കായി നല്ല പ്രകടനമാണ് കാഴ്ചവെച്ചത്. ലുകാകുവിനെ സ്വന്തമാക്കിയതാണ് ഇപ്പോൾ ടാമി അബ്രഹാമിനെ വിൽക്കാൻ ചെൽസി തീരുമാനിക്കാൻ കാരണം.