ഡേവിഡ് വീസ് ഇനി നമീബിയയ്ക്കായി കളിക്കും

Davidwiese

2021 ടി20 ലോകകപ്പിൽ മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ഡേവിഡ് വീസ് നമീബിയയ്ക്കായി കളിക്കും. കൊല്‍പക് കരാറിനായി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിടവാങ്ങിയ താരമാണ് ഡേവിഡ് വീസ്. ഐപിഎലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടി കളിച്ചിട്ടുള്ള താരം ടി20 ലീഗുകളിൽ സജീവമാണ്.

ഇപ്പോള്‍ ടി20 ബ്ലാസ്റ്റിൽ സസ്സെക്സിനായി കളിക്കുന്ന താരത്തിന്റെ പിതാവ് നമീബിയയിൽ ജനിച്ചതിനാലാണ് രാജ്യത്തെ പ്രതിനിധീകരിക്കുവാന്‍ അവസരം ലഭിച്ചത്. നമീബിയ കോച്ച് പിയറി ഡി ബ്രൂയിന്‍ ആണ് ഈ വിവരം പങ്കുവെച്ചത്.

Previous article2022 കോമൺവെല്‍ത്ത് ഗെയിംസിൽ വിന്‍ഡീസ് വനിത ടീമായി എത്തുന്നത് ബാര്‍ബഡോസ്
Next articleടാമി അബ്രഹാം ഇനി റോമിൽ, 40 മില്യൺ ചെൽസിക്ക് ലഭിക്കും