ബോട്മാൻ ന്യൂകാസിൽ യുണൈറ്റഡിലേക്ക് തന്നെ

Img 20220609 220244

കഴിഞ്ഞ ജനുവരി മുതൽ ന്യൂകാസിൽ സ്വന്തമാക്കാൻ ശ്രമിക്കിന്ന സ്വെൻ ബോട്മാൻ അവസാനം ന്യൂകാസിലിലേക്ക് തന്നെ എത്തുന്നു. താരവുമായി ന്യൂകാസിൽ കരാറിൽ എത്തുന്നതിന് അടുത്ത് എത്തിയതായി ഫബ്രിസിയോ റിപ്പോർട്ട് ചെയ്യുന്നു. അവസാന ജനുവരി ട്രാൻസ്ഫർ വിൻഡോയിലും ന്യൂകാസിൽ ലില്ലെയുടെ താരമായ ബോട്മനായി ശ്രമിച്ചിരുന്നു. സീസൺ അവസാനിച്ചതോടെ ഫ്രാൻസ് വിടാൻ താരം തയ്യാറാണ്.

രണ്ട് വർഷം മുമ്പാണ് അയാക്സ് അണ്ടർ 21 ടീം വിട്ട് ബോട്മാൻ ലില്ലെയുടെ ഡിഫൻസിൽ എത്തിയത്‌. രണ്ട് സീസൺ കൊണ്ട് താരം തന്റെ ടാലന്റ് ലോകത്തിന് കാണിച്ചു കൊടുത്തു. ലില്ലെക്ക് ഒപ്പം ഫ്രഞ്ച് ലീഗ് കിരീടവും ഫ്രഞ്ച് സൂപ്പർ കപ്പും താരം നേടി കഴിഞ്ഞു. 22കാരനായ താരത്തിനായി എ സി മിലാനും രംഗത്ത് ഉണ്ടെങ്കിലും ബോട്മാൻ ന്യൂകാസിലിലേക്ക് തന്നെയാകും എത്തുന്നത്.

Previous articleപെപ്പിന്റെ പ്രിയങ്കരൻ, സാവിയുടേയും. ബെർണാഡോ സിൽവക്കായി ബാഴ്‌സയുടെ നീക്കം
Next articleഐപിഎലിലെ ഫോം തുടര്‍ന്ന് കില്ലര്‍ മില്ലര്‍, ഇന്ത്യയുടെ റെക്കോര്‍ഡ് മോഹങ്ങള്‍ തകര്‍ത്ത് റാസ്സി വാന്‍ ഡെര്‍ ഡൂസ്സനും മില്ലറും