കോമാൻ നേരിട്ട് പറഞ്ഞു, സുവാരസിന് ക്ലബ് വിടാം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ബാഴ്സലോണ ക്ലബിൽ സുവാരസ് ഇനി ഉണ്ടാകില്ല എന്ന് ഉറപ്പാകുന്നു. സുവാരസിനോട് ബാഴ്സലോണ വിടാൻ ക്ലബിന്റെ പുതിയ പരിശീലകൻ റൊണാൾഡ് കോമാൻ തന്നെ നിർദ്ദേശം നൽകിയതായാണ് പുതിയ വിവരങ്ങൾ. നേരത്തെ താൻ ക്ലബ് വിടണം എങ്കിൽ തന്നോട് നേരിട്ട് പറയണം എന്ന് സുവാരസ് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ പരിശീലകൻ സുവാരസിനെ കാര്യം നേരിട്ട് അറിയിച്ചത്.

സുവാരസ് തന്റെ ടീമിൽ ഉണ്ടാകില്ല എന്നാണ് ബാഴ്സലോണയുടെ പുതിയ പരിശീലകൻ കോമാൻ പറഞ്ഞത്‌ സുവാരസ്, റാകിറ്റിച്, ഉംറ്റിറ്റി,വിഡാൽ എന്നിവർക്ക് ഒക്കെ ക്ലബ് വിടാം എന്നാണ് കോമന്റെ നിർദ്ദേശം. സുവാരസ് അയാക്സിലേക്ക് പോകുമെന്നാണ് കരുതപ്പെടുന്നത്. സുവാരസിനായി യൂറോപ്പിലെ പ്രമുഖ ക്ലബുകൾ എല്ലാം രംഗത്തുണ്ട്. 2014ൽ ആയിരുന്നു സുവാരസ് ബാഴ്സലോണയിൽ എത്തിയത്. അവസാന ആറു സീസണുകളിൽ മെസ്സി കഴിഞ്ഞാൽ ബാഴ്സലോണയുടെ ഏറ്റവും വലിയ താരം സുവാരസ് തന്നെ ആയിരുന്നു. ബാഴ്സലോണക്ക് ഒപ്പം നാലു ലീഗ് കിരീടങ്ങളും ഒരു ചാമ്പ്യൻസ് ലീഗുമുൾപ്പെടെ 14 കിരീടങ്ങൾ സുവാരസ് നേടിയിട്ടുണ്ട്.

സുവാരസിനെ നൽകി പകരം അയാക്സിന്റെ വാൻ ഡെ ബീകിനെ സ്വന്തമാക്കാൻ ആണ് ബാഴ്സലോണ ആലോചിക്കുന്നത്.സുവാരസിനായി ഡച്ച് ക്ലബായ അയാക്സ് ബാഴ്സലോണയെ സമീപിച്ചിട്ടുണ്ട്. മുമ്പ് അയാക്സിൽ കളിച്ച് മികവ് തെളിയിച്ചിട്ടുള്ള താരമാണ് സുവാരസ്. 2007 മുതൽ 2011വരെ ആയിരുന്നു സുവാരസ് അയാക്സിൽ കളിച്ചിരുന്നത്. അവിടെ നൂറിലധികം മത്സരങ്ങൾ കളിച്ച താരം 80ൽ അധികം ഗോൾ നേടിയിരുന്നു. അവിടെ നിന്നായിരുന്നു വലൊയ ട്രാൻഫ്സ്റിൽ സുവാരസ് ലിവർപൂളിലേക്ക് എത്തിയത്. പിന്നീട് 2014ൽ ബാഴ്സലോണയിലും എത്തി. അവസാന ആറു സീസണുകളിൽ മെസ്സി കഴിഞ്ഞാൽ ബാഴ്സലോണയുടെ ഏറ്റവും വലിയ താരം സുവാരസ് തന്നെ ആയിരുന്നു. ബാഴ്സലോണക്ക് ഒപ്പം നാലു ലീഗ് കിരീടങ്ങളും ഒരു ചാമ്പ്യൻസ് ലീഗുമുൾപ്പെടെ 14 കിരീടങ്ങൾ സുവാരസ് നേടിയിട്ടുണ്ട്.