ട്രിപ്പിയർ ഇംഗ്ലണ്ടിലേക്ക് തിരികെ എത്തിയേക്കാം

- Advertisement -

അത്ലറ്റിക്കോ മാഡ്രിഡ് താരമായ ട്രിപ്പിയർ ഇംഗ്ലണ്ടിലേക്ക് തിരികെ എത്തിയേക്കും. അത്ലറ്റിക്കോ മാഡ്രിഡിലെ ആദ്യ സീസൺ ട്രിപ്പിയർക്ക് ഗംഭീരമായിരുന്നു. എങ്കിലും ആസ്റ്റൺ വില്ലയുടെ മികച്ച ഓഫർ താരത്തെ ഇംഗ്ലണ്ടിലേക്ക് തിരികെ എത്തിച്ചേക്കും. പ്രീമിയർ ലീഗ് ക്ലബായ ആസ്റ്റൺ വില്ല വലിയ ഓഫർ തന്നെ താരത്തിനായി വാഗ്ദാനം ചെയ്തിട്ടുണ്ട്. പക്ഷെ ഇനിയും അത്ലറ്റിക്കോയിൽ രണ്ട് വർഷത്തെ കരാർ ട്രിപ്പിയർക്ക് ബാക്കിയുണ്ട്.

ആസ്റ്റൺ വില്ല മാത്രമല്ല താരത്തിന്റെ പഴയ ക്ലബായ ബേർൺലിയും താരത്തിനായി ശ്രമിക്കുന്നുണ്ട്‌. ബേർൺലിയിൽ വിരമിക്കണം എന്നാണ് തന്റെ ആഗ്രഹം എന്നും ട്രിപ്പിയർ മുമ്പ് പറഞ്ഞിരുന്നു. കഴിഞ്ഞ വർഷം ടോട്ടൻഹാമിൽ നിന്നായിരുന്നു ട്രിപ്പിയർ അത്ലറ്റിക്കോ മാഡ്രിഡിലെത്തിയത്. ടോട്ടൻഹാമിൽ എത്തുന്നതിന് മുമ്പ് നാലു വർഷത്തോളും ട്രിപ്പിയർ ബേർൺലിയിൽ ഉണ്ടായിരുന്നു.

Advertisement