സ്റ്റെർലിങിന് വേണ്ടി ചെൽസി പുതിയ ഓഫർ സമർപ്പിക്കും

20220626 214649

റഹീം സ്റ്റെർലിങിനെ ടീമിൽ എത്തിക്കാൻ ഉറച്ച് ചെൽസി. മാഞ്ചസ്റ്റർ സിറ്റിക്ക് മുന്നിൽ താരത്തിന് വേണ്ടിയുള്ള തങ്ങളുടെ പുതിയ ഓഫർ സമർപ്പിക്കാൻ തയ്യാറെടുക്കുകയാണ് ചെൽസി എന്ന് ഫാബ്രിസിയോ റൊമാനൊ റിപ്പോർട്ട് ചെയ്യുന്നു. അടുത്ത സീസണിന് മുന്നോടിയായി കോച്ച് ടൂഷൽ ടീമിൽ എത്തിക്കാൻ ആഗ്രഹിക്കുന്ന താരങ്ങളിൽ ഒരാളാണ് സ്റ്റെർലിങ്.

ലുക്കാകു ഇന്ററിലേക്ക് മടങ്ങുകയും ഹകീം സിയാച്ച് എസി മിലാനുമായി ചർച്ചകൾ ആരംഭിക്കുകയും ചെയ്യുന്ന അവസരത്തിൽ മുൻനിരയിൽ ടീമിന് യോജിച്ച ഒരു താരത്തെയാണ് ചെൽസി തേടുന്നത്.മറ്റൊരു താരമായ വെർനറിന് മുൻ നിരയിൽ ഇതുവരെ കഴിവിനൊത്ത പ്രകടനം കാഴ്ച്ചവെക്കാൻ കഴിഞ്ഞിട്ടുമില്ല.സിറ്റിയിൽ മികച്ച പ്രകടനം കാഴ്ച്ച വെക്കുന്ന, പ്രീമിയർ ലീഗിൽ മതിയായ അനുഭവ സമ്പത്തുള്ള സ്റ്റെർലിങ് ടീമിന് മുതൽക്കൂട്ടവുമെന്ന് ചെൽസി കണക്ക്കൂട്ടുന്നു.ഹാലണ്ട് കൂടി വന്നതോടെ സിറ്റി മുന്നേറ്റ നിരയിലെ അവസരങ്ങൾ കുറയാൻ സാധ്യത ഉള്ളതിനാൽ ടീം വിടാൻ സ്റ്റെർലിങും സന്നദ്ധനാണ്.

2015ൽ സിറ്റിയിൽ എത്തിയ സ്റ്റെർലിങിന് നാല് പ്രീമിയർ ലീഗുകൾ നേടാൻ കഴിഞ്ഞു. നൂറ്റിയൻപതോളം ഗോളുകളും സിറ്റി ജേഴ്സിയിൽ സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്. മുൻപ് കൈമാറ്റ ചർച്ചകൾക്ക് ചുക്കാൻ പിടിച്ചിരുന്ന മറീന ടീം വിട്ടതിനാൽ സഹ ഉടമസ്ഥൻ കൂടിയായ ബോയെഹ്ലി ആണ് ചെൽസിക്ക് വേണ്ടി പുതിയ നീക്കങ്ങൾ നയിക്കുന്നത്.