നൈജീരിയൻ സ്ട്രൈക്കർ സ്റ്റീഫൻ ഹാരിയെ മൊഹമ്മദൻസ് സ്വന്തമാക്കി. പരിക്കേറ്റ് ഈ സീസൺ നഷ്ടമാകുമെന്ന് ഉറപ്പായ ദോദോസിന് പകരക്കാരനായാണ് ഹാരിയെ മൊഹമ്മദൻസ് ടീമിൽ എത്തിച്ചിരിക്കുന്നത്. നാളെ മുതൽ ആരംഭിക്കുന്ന കൊൽക്കത്ത ഫുട്ബോൾ ലീഗിൽ ഹാരി മൊഹമ്മദൻസിനൊപ്പം ഉണ്ടാകും. അവസാന ഒരാഴ്ചയായി താരം ടീമിനൊപ്പം ട്രയൽസിൽ ഉണ്ടായിരുന്നു.
മുമ്പ് സെക്കൻഡ് ഡിവിഷൻ ഐലീഗിൽ ഹിമാലയൻ എഫ് സിക്കായി കളിച്ച താരമാണ് ഹാരി. ഓഗസ്റ്റ് 5ന് എഫ് സി ഐക്ക് എതിരെയാണ് മൊഹമ്മദൻസിന്റെ കൊൽക്കത്ത ഫുട്ബോൾ ലീഗിലെ ആദ്യ മത്സരം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
