Picsart 23 06 27 16 53 49 217

ലെസ്റ്റർ സിറ്റിയുടെ ജെയിംസ് മാഡിസണും ആയി വ്യക്തിഗത ധാരണയിൽ എത്തി ടോട്ടനം

ഈ സീസണിൽ പ്രീമിയർ ലീഗിൽ നിന്നു തരം താഴ്ത്തൽ നേരിട്ട ലെസ്റ്റർ സിറ്റിയുടെ ഇംഗ്ലീഷ് മധ്യനിര താരം ജയിംസ് മാഡിസണും ആയി ടോട്ടനം ഹോട്‌സ്പർ വ്യക്തിഗത ധാരണയിൽ എത്തി. നിലവിൽ ലെസ്റ്ററും ആയി താരത്തിന്റെ കൈമാറ്റ തുകയിൽ ടോട്ടനം ചർച്ച നടത്തുക ആണ്.

താരത്തെ ടീമിൽ എത്തിക്കണം എന്ന ഉദ്ദേശത്തിൽ ടോട്ടനം ചെയർമാൻ ഡാനിയേൽ ലെവി തന്നെ ഈ ചർച്ചകൾ മുന്നിൽ നിന്നു നയിക്കുക ആണെന്നാണ് റിപ്പോർട്ട്. നിലവിൽ താരത്തിന് ആയി 50 മില്യൺ പൗണ്ട് എങ്കിലും ലെസ്റ്റർ സിറ്റി ആവശ്യപ്പെടും എന്നാണ് റിപ്പോർട്ട്.

Exit mobile version