സ്പർസ് ആക്രമണത്തിന് ഇനി മൂർച്ചയേറും, ഡച്ച് താരത്തെ സ്വന്തമാക്കി

na

Download the Fanport app now!
Appstore Badge
Google Play Badge 1

ടോട്ടൻഹാം ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ തന്നെ മൗറിഞ്ഞോയുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞപ്പോൾ ഒരു കളിക്കാരൻ കൂടെ ലണ്ടനിൽ. പി എസ് വിയുടെ ഡച്ച് വിങർ സ്റ്റീവൻ ബെർഗ്വിൻ ആണ് മൗറീഞ്ഞോയുടെ ടീമുമായി കരാർ ഒപ്പിട്ടത്. 27 മില്യൺ പൗണ്ടിന്റെ കരാറാണ് ഇരു ക്ലബ്ബ്കളും ഒപ്പിട്ടിരിക്കുന്നത്.

22 വയസുകാരനായ താരം ഈ സീസണിൽ ഡച്ച് ലീഗിൽ 16 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഇതിൽ നിന്ന് 5 ഗോളുകളും താരം നേടി. 2018 മുതൽ ഡച്ച് ദേശീയ ടീമിന്റെയും ഭാഗമാണ് താരം. ഈ ട്രാൻസ്ഫർ വിൻഡോയിൽ നേരത്തെ ഗഡ്‌സൻ ഫെർണാണ്ടസ് ബെൻഫിക്കയിൽ നിന്ന് സ്പർസിൽ എത്തിയിരുന്നു. ഇന്നലെ ലോണിൽ ഉണ്ടായിരുന്ന ലെ സെൽസയും സ്പർസിൽ സ്ഥിരം കരാർ ഒപ്പിട്ടിരുന്നു.