ജർമ്മനിയിൽ നിന്നും ആസ്ട്രിയൻ താരത്തെ ടീമിലെത്തിച്ച് സൗതാംപ്ടൺ

jithinvarghese

ജർമ്മൻ ടീമായ ഓഗ്സ്ബർഗിന്റെ സെന്റർ ബാക്ക് കെവിൻ ഡാൻസോയെ ടീമിലെത്തിച്ച് സൗത്താംപ്ടൺ. ഒരു സീസണിൽ ലോണിലാണ് താരം ഇംഗ്ലണ്ടിൽ കളിക്കുക. 20കാരനായ താരം 2014 മുതൽ ഓഗ്സ്ബർഗ് താരമാണ്.

സെയിന്റ്സ് പരിശീലകൻ റാൽഫ് ഹസൻഹട്ടിലിന്റെ പ്രത്യേക താത്പര്യ പ്രകാരമാണ് ഡാൻസോ ടീമിലെത്തിയത്. ബുണ്ടസ് ലീഗ ടീമായ ഒഗ്സ്ബർഗിന് വേണ്ടി കെവിൻ ഡാൻസോ 45 മത്സരങ്ങളിൽ ബൂട്ടണിഞ്ഞിട്ടുണ്ട്. ആസ്ട്രിയൻ ദേശീയ ടീമിന് വേണ്ടി 6 മത്സരങ്ങളിലും കെവിൻ കളിച്ചു.