ഇംഗ്ലീഷ് പ്രീമിയർ ലീഗിന് ഇന്ന് തുടക്കം!!! ലിവർപൂൾ ആദ്യ അങ്കത്തിൽ

- Advertisement -

നീണ്ട കാത്തിരിപ്പിനു ശേഷം യൂറോപ്പിലെ ലീഗ് ഫുട്ബോളിന് ഇന്ന് തുടക്കമാകും. ഇംഗ്ലീഷ് പ്രീമിയർ ലീഗിലാണ് ഇന്ന് പന്തുരുളുക. കഴിഞ്ഞ തവണ ലീഗ് കിരീടം ഒരു പോയിന്റിനു മാത്രം നഷ്ടമായ ലിവർപൂൾ ആണ് ആദ്യ മത്സരത്തിൽ ഇറങ്ങുക. ഇന്ന് അർധ രാത്രി നടക്കുന്ന മത്സരത്തിൽ നോർവിച് സിറ്റിയെ ആകും ലിവർപൂൾ നേരിടുക. പ്രീമിയർ ലീഗിലേക്ക് പ്രൊമോഷൻ നേടി എത്തിയ ടീമാണ് നോർവിച് സിറ്റി. തങ്ങളുടെ ചാമ്പ്യൻഷിപ്പിലെ മികവ് പ്രീമിയർ ലീഗിലും ആവർത്തിക്കാൻ ആകുമെന്ന് അവർ കരുതുന്നു.

ലിവർപൂളിന്റെ ഹോം ഗ്രൗണ്ടായ ആൻഫീൽഡിൽ വെച്ചാണ് മത്സരം നടക്കുന്നത്. അതുകൊണ്ട് തന്നെ വിജയിച്ച് തുടങ്ങാൻ ആകുമെന്നാണ് ലിവർപൂൾ കരുതുന്നത്. ഹോം ഗ്രൗണ്ടിൽ അത്ര മികച്ച റെക്കോർഡ് ആണ് ലിവർപൂളിനുള്ളത്. സൂപ്പർ താരങ്ങളായ മുഹമ്മദ് സലാ, ഫർമീനോ, അലിസൺ എന്നിവരൊക്കെ ഇന്ന് ആദ്യ ഇലവനിൽ ഉണ്ടാകും. സെനഗൽ താരം മാനെ ബെഞ്ചിൽ ആയിരിക്കും. ഒപ്പം പരിക്ക് മാറി വരുന്ന മിൽനറും ആദ്യ ഇലവനിൽ ഉണ്ടായേക്കില്ല.

ഇന്ന് രാത്രി 12.30നാണ് മത്സരം സ്റ്റാർ സ്പോർട്സിലും ഹോട്സ്റ്റാറിലും മത്സരം തത്സമയം കാണാം.

Advertisement