ബെംഗളൂരു എഫ് സിയിൽ പുതിയ ഗോൾകീപ്പർ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ബെംഗളൂരു എഫ് സി പുതിയ സീസണ് വേണ്ടി ഒരു ഗോൾകീപ്പറെ കൂടെ ടീമിൽ എത്തിച്ചു. മുൻ മോഹൻ ബഗാൻ എഫ് സി താരമായിരുന്ന സോറം പോയ്റെ ആണ് ബെംഗളൂരു എഫ് സിയുമായി കരാറിൽ എത്തിയിരിക്കുന്നത്. സോറമിന്റെ ബെംഗളൂരു എഫ് സിയിലെ രണ്ടാം വരവാണ് ഇത്. ബെംഗളൂരു എഫ് സിയിൽ 2013 മുതൽ 2015 വരെ സോറം കളിച്ചിരുന്നു.

കഴിഞ്ഞ സീസണിൽ മോഹൻ ബഗാനിൽ ആയിരുന്ന താരം ജനുവരി മുതൽ ലോണിൽ എ ടി കെ കൊൽക്കത്തയ്ക്കായാണ് കളിച്ചത്. മുമ്പ് ഐ എസ് എൽ ക്ലബായ ഡെൽഹി ഡൈനാമോസിന് വേണ്ടിയും താരം കളിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial