മുൻ ബാഴ്സലോണ മിഡ്ഫീൽഡറായ അലക്സ് സോങ്ങ് പുതിയ ക്ലബിൽ. സ്വിസ്സ് ക്ലബായ എഫ് സി സിയോണിലാണ് സോങ്ങ് എത്തിയിരിക്കുന്നത്. ഫ്രീ ട്രാൻസ്ഫറായാണ് മാറ്റം. സോങ്ങ് കളിച്ചിരുന്ന റഷ്യൻ ക്ലബായ റൂബിൻ കസാനുമായുള്ള താരത്തിന്റെ കരാർ അവസാനിച്ചിരുന്നു. രണ്ട് വർഷത്തെ കരാറാണ് താരം ഒപ്പിട്ടത്. അവസാന കുറച്ച് ആഴ്ചകളായി താരം ക്ലബിനൊപ്പം ട്രയിനിങ് നടത്തുന്നുണ്ടായിരുന്നു.
ആഴ്സണലിൽ ആയിരുന്നു സോങ്ങിന്റെ ഏറ്റവും മികച്ച പ്രകടനം കാണാൻ കഴിഞ്ഞിരുന്നത്. 7 വർഷത്തോളം ആഴ്സണലിനായി കളിച്ച സോങ്ങ് ആഴ്സണലിനായി 215 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. അവിടെ നിന്നാണ് ബാഴ്സയിൽ എത്തിയത്. ബാഴ്സലോണയിൽ നാലു വർഷത്തോളവും താരം കളിച്ചു. ബാഴ്സയിൽ അവസാന രണ്ടു സീസണുകളിൽ ലോണിൽ പോകേണ്ടി വന്നിരുന്നു താരത്തിന്.
കാമറൂണിനായി അമ്പതോളം മത്സരങ്ങളും സോങ്ങ് കളിച്ചിട്ടുണ്ട്
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial