ഇംഗ്ലീഷ് സെന്റർ ബാക്ക് ക്രിസ് സ്മാളിംഗ് ഈ സീസൺ അവസാനത്തോടെ റോമ വിടും. താരത്തെ വിൽക്കാൻ റോമ ആഗ്രഹിക്കുന്നതായാണ് റിപ്പോർട്ടുകൾ. പുതിയ പരിശീലകൻ ഡി റോസി സ്മാളിങിന്റെ വലിയ ആരാധകനല്ല. കുറച്ചു കൂടെ വേഗതയുള്ള സെന്റർ ബാക്കുകളെ ആണ് റോമ അന്വേഷിക്കുന്നത്. സ്മാളിംഗ് ഇംഗ്ലണ്ടിലേക്ക് തിരികെയെത്താൻ ആണ് സാധ്യത.
2025വരെയുള്ള കരാർ സ്മാളിംഗിന് റോമയിൽ ഉണ്ട്. എന്നാൽ ഫ്രീ ഏജന്റാകും മുമ്പ് സ്മാളിങിനെ വിൽക്കാൻ ആണ് റോമ ആഗ്രഹിക്കുന്നത്. ഒപ് സ്മാളിംഗിന്റെ വേതനവും റോമക്ക് പ്രശ്നമാൺ. 3.5 മില്യൺ യൂറോ ആണ് സ്മാളിംഗിന്റെ ഇപ്പോഴത്തെ വേതനം.
2020ൽ ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് സ്മാളിംഗ് റോമയിൽ എത്തിയത്. അന്ന് 15 മില്യൺ നൽകിയാണ് റോമ സ്മാളിംഗിനെ സ്വന്തമാക്കിയത്. റോമക്ക് ഒപ്പം കോൺഫറൻസ് ലീഗ് നേടാൻ സ്മാളിംഗിന് ആയിട്ടുണ്ട്. മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ 10 വർഷത്തോളം കളിച്ച സ്മാളിങ് പ്രീമിയർ ലീഗ് കിരീടം അടക്കം 8 കിരീടങ്ങളോളം നേടിയിട്ടുണ്ട്.