ഡേവിഡ് സിൽവ ഇനി റയൽ സോസിഡാഡിനായി കളിക്കും!!

- Advertisement -

മാഞ്ചസ്റ്റർ സിറ്റി വിറ്റ ഡേവിഡ് സിൽവ സ്പെയിനിൽ തിരിച്ചെത്തി. ലാലിഗ ക്ലബായ റയൽ സോസിഡാഡുമായി സിൽവ കരാർ ഒപ്പുവെച്ചിരിക്കുകയാണ്. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനവും എത്തി. മൂന്ന് വർഷം നീണ്ടു നിക്കുന്ന കരാറാണ് സിൽവ ഒപ്പുവെച്ചിരിക്കുന്നത്‌. ഫ്രീ ഏജന്റായാണ് സിൽവ സോസിഡാഡിൽ എത്തുന്നത്..

സിൽവയെ സ്വന്തമാക്കാം എന്ന് കരുതിയ ഇറ്റാലിയൻ ക്ലബ് ലാസിയോക്ക് വലിയ തിരിച്ചടിയാകും ഈ വാർത്ത. അവസാന പത്തു വർഷമായി മാഞ്ചസ്റ്റർ സിറ്റിയുടെ കൂടെ ഉണ്ടായിരുന്ന താരമായിരുന്നു സിൽവ. മാഞ്ചസ്റ്റർ സിറ്റിയുടെ ആദ്യ പ്രീമിയർ ലീഗ് കിരീട നേട്ടം മുതൽ ഇപ്പോൾ നാലു കിരീടങ്ങൾ നേടിയത് വരെ സിൽവ മുന്നിൽ ഉണ്ടായിരുന്നു. 2010ൽ ആണ് സിൽവ മാഞ്ചസ്റ്റർ സിറ്റിയിൽ എത്തിയത്. സ്പെയിനിൽ വലൻസിയക്ക് വേണ്ടിയായുരുന്ന് അവസാനമായി സിൽവ കളിച്ചത്.

Advertisement