ഒരു സ്പാനിഷ് താരത്തെ കൂടെ സൈൻ ചെയ്തിരിക്കുകയാണ് ജംഷദ്പൂർ എഫ് സി. റയൽ മാഡ്രിഡ് അക്കാദമിയിലൂടെ വളർന്നു വന്ന നൊയി അകോസ്റ്റയെ ആണ് ജംഷദ്പൂർ സൈൻ ചെയ്തിരിക്കുന്നത്. റയൽ മാഡ്രിഡ് അക്കാദമിയിലൂടെ വളർന്നെങ്കിലും ഇപ്പോൾ വെറ്ററൻ താരമാണ് അകോസ്റ്റ. 35കാരനാണ് അകോസ്റ്റ. വിങ്ങിലും നമ്പർ 10 പൊസിഷനിലും ഒപ്പം കളിക്കാൻ കഴിവുള്ള താരമാണ്.
നേരത്തെ 38കാരനായ സ്പാനിഷ് താരം പിറ്റിയെയും ജംഷദ്പൂർ സൈൻ ചെയ്തിരുന്നു ഇതോടെ പ്രായമേറിയവരുടെ നിരയായി ജംഷദ്പൂർ മാറുമെന്ന ഭയത്തിലാണ് ആരാധകർ. മുമ്പ് അത്ലറ്റിക്കോ മാഡ്രിഡിന്റെ ബി ടീമിൽ കളിച്ച പരിചയം അകോസ്റ്റയ്ക്ക് ഉണ്ട്. സ്പെയിനിലെ രണ്ടാം ഡിവിഷനില മൂന്നാം ഡിവിഷനിലുമായിരുന്നു ഇതുവരെ താരത്തിന്റെ കരിയർ. ഗ്രീക്ക് ക്ലബായ ഒളിമ്പിയാകോസിലും അകോസ്റ്റ കളിച്ചിട്ടുണ്ട്.
ജംഷദ്പൂരുമായി കരാറിൽ എത്തിയതിൽ സന്തോഷമുണ്ടെന്നും തന്റെ പുതിയ ടീമംഗങ്ങളെ കാണാൻ കാത്തിരിക്കുകയാണെന്നും അകോസ്റ്റ പറഞ്ഞു.