ഗോൾ കീപ്പർ ശങ്കർ റോയ് ഇനി പഞ്ചാബ് എഫ് സിയിൽ

Img 20210705 140353

ഈസ്റ്റ് ബംഗാളിന്റെ ഗോൾ കീപ്പറായ ശങ്കർ റോയ് ഇനി ഐ ലീഗിൽ പഞ്ചാബ് എഫ് സിക്കായി കളിക്കും. താരം പഞ്ചാബ് എഫ് സിയുമായി കരാർ ഒപ്പുവെച്ചു. കഴിഞ്ഞ സീസണിൽ ഈസ്റ്റ് ബംഗാളിൽ നിന്ന് ലോണടിസ്ഥാനത്തിൽ ശങ്കർ റോയ് ഹൈദരബാദിനൊപ്പം ഐ എസ് എൽ കളിച്ചിരുന്നു. വലിയ പ്രതീക്ഷയോടെ ഈസ്റ്റ് ബംഗാളിൽ എത്തിയെങ്കിലും താരത്തിന് അധികം അവസരം നൽകാൻ ക്ലബ് തയ്യാറായില്ല. ഇതാണ് താരം ഇപ്പോൾ ക്ലബ് വിടാൻ കാരണം

രണ്ടു സീസൺ മുമ്പ് മോഹൻ ബഗാനെ ഐലീഗ് കിരീടത്തിലേക്ക് നയിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ഗോൾ കീപ്പർ ആയിരുന്നു ശങ്കർ റോയി. ആ സീസണിൽ മോഹൻ ബഗാനു വേണ്ടി 14 മത്സരങ്ങൾ കളിച്ച ശങ്കർ റോയ് ആകെ 9 ഗോളുകൾ മാത്രമാണ് വഴങ്ങിയത്. ഏഴു ക്ലീൻ ഷീറ്റ് താരം ആ ഐ ലീഗിൽ സ്വന്തമാക്കിയിരുന്നു. മൊഹമ്മദൻസിലൂടെ വളർന്നു വന്ന താരമാണ്. മുമ്പ് സന്തോഷ് ട്രോഫിയിൽ ബംഗാൾ കിരീടം നേടിയപ്പോൾ ഗോൾ വല കാത്തതും ശങ്കർ റോയ് ആയിരുന്നു.

Previous articleഐപിഎൽ മെഗാ ലേലം 2021 ഡിസംബറിൽ നടന്നേക്കും
Next articleഹൈദ്രാബാദ് ക്രിക്കറ്റ് അസോസ്സിയേഷന്‍ പ്രസിഡന്റായി തിരികെ എത്തി മുഹമ്മദ് അസ്ഹറുദ്ദീന്‍