സെർജിയോ റൊമേരോ ഇനി ബോകാ ജൂനിയേഴ്സിൽ

Newsroom

20220809 113859
Download the Fanport app now!
Appstore Badge
Google Play Badge 1

മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം സെർജിയോ റൊമേരോ ഇതിഹാസ ക്ലബായ ബോകാ ജൂനിയേഴ്സിന്റെ വല കാക്കും. ഒരു വർഷത്തെ കരാറിലാണ് റൊമേരോ അർജന്റീനയിലേക്ക് എത്തുന്നത്. 2024വരെ കരാർ നീട്ടാനുള്ള വ്യവസ്ഥയും ഉണ്ട്. സീരി എ ക്ലബായ വെനിസിയയിൽ ആയിരുന്നു താരം അവസാനം കളിച്ചിരുന്നത്.

മാഞ്ചസ്റ്റർ യുണൈറ്റഡിലെ അവഗണന സഹിക്കാൻ കഴിയാതെ ആയിരുന്നു ഒരു സീസൺ മുമ്പ് റൊമേരോ ഇംഗ്ലണ്ട് വിട്ടത്. മാഞ്ചസ്റ്റർ യുണൈറ്റഡിലെ അവസാന ഒന്നര വർഷത്തോളം ഫുട്ബോൾ കളിക്കാൻ റൊമേരോക്ക് അവസരം ലഭിച്ചിട്ടില്ലായിരുന്നു.

2015 മുതൽ റൊമേരോ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ഉണ്ടായിരുന്നു. യുണൈറ്റഡ് യൂറോപ്പ ലീഗ് കിരീടം നേടിയ സീസണിൽ യൂറോപ്പ ലീഗിലെ മുഴുവൻ മത്സരങ്ങളിലും റൊമേരോ ആയിരുന്നു വല കാത്തിരുന്നത്. അർജന്റീനയുടെയും ഗോൾ കീപ്പറായ റൊമേരോ ദേശീയ ടീമിനായി 96 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

Story Highlight: Sergio Romero to Boca Juniors as a free agent. Contract until December 2023 with option for another year.