മുൻ ഇന്ത്യൻ സെന്റർ ബാക്ക് അൻവർ അലിയെ മുംബൈ സിറ്റി സ്വന്തമാക്കി. കഴിഞ്ഞ സീസണിൽ ഡ്രാഫ്റ്റിൽ എ ടി കെ സ്വന്തമാക്കിയ താരമായിരുന്നു അൻവർ അലി. അൻവർ അലിക്ക് ഇത് മുംബൈ സിറ്റിയിലേക്കുള്ള മടക്കം കൂടിയാണ്. ഒരു സീസൺ മുമ്പ് മുംബൈ സിറ്റി ഡിഫൻസിന്റെ ഭാഗമായിരുന്നു അൻവർ അലി.
ഐ എസ് എല്ലിൽ ഡെൽഹി ഡൈനാമോസിനായും അൻവർ അലി കളിച്ചിട്ടുണ്ട്. കൊൽക്കത്തൻ ഇതിഹാസ ക്ലബുകളായ മോഹൻ ബഗാന്റേയും ഈസ്റ്റ് ബംഗാളിന്റേയും പ്രതിരോധത്തിലും തിളങ്ങിയ താരമാണ് അൻവർ. താരത്തിന്റെ വരവോടെ മുംബൈ ഡിഫൻസിൽ രണ്ട് അൻവർ അലിമാരായി. അണ്ടർ 17 ലോകകപ്പ് താരം അൻവർ അലിയേയും മുംബൈ സിറ്റി നേരത്തെ ടീമിൽ എത്തിച്ചിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
