സർതക് ഇനി ഇന്റർ കാശിയിൽ

Newsroom

Picsart 23 08 24 00 55 40 070
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ യുവ പ്രതിരോധ താരം സർതക് ഗൊലുയി ഈസ്റ്റ് ബംഗാൾ എഫ്‌സി വിട്ടു. ഇനി താരം ഇന്റർ കാശിയിൽ ഒപ്പം ഐ ലീഗ് കളിക്കും എന്നാണ് സൂചന. കഴിഞ്ഞ സീസൺ തുടക്കത്തിൽ ആയിരുന്നു സർതക് ഈസ്റ്റ് ബംഗാളിൽ എത്തിയത്. കഴിഞ്ഞ സീസണിൽ 13 മത്സരങ്ങൾ താരം കളിച്ചിരുന്നു. ഒരു ഗോളും താരം ഐ എസ് എല്ലിൽ നേടി.

Picsart 23 08 24 00 55 57 410

25 വയസുകാരൻ അതിനു മുമ്പ് ബെംഗളൂരു എഫ് സിയിൽ ആയിരുന്നു. കൊൽക്കത്തയിൽ ജനിച്ച സർതക് എ.ഐ.എഫ്.എഫ് എലൈറ്റ് അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ്. ഐ-ലീഗിലെയും ഇന്ത്യൻ സൂപ്പർ ലീഗിലെയും പ്രധാന ക്ലബ്ബുകളെ പ്രതിനിധീകരിച്ചിട്ടുണ്ട്. പൂനെ സിറ്റി, മുംബൈ സിറ്റി എഫ്‌സി എന്നിവിടങ്ങളിൽ കളിച്ചിട്ടുണ്ട്. ഇന്ത്യൻ സൂപ്പർ ലീഗിൽ ആകെ 65 മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്.