സന്തോഷ് ട്രോഫി താരം രാഹുൽ കെപി മൊഹമ്മദൻ സ്പോർടിംഗിൽ

- Advertisement -

സന്തോഷ് ട്രോഫിയിൽ കേരളത്തിന്റെ കിരീട നേട്ടത്തിൽ പ്രധാന പങ്കുവഹിച്ച രാഹുൽ കെ പി ഇനി കൊൽക്കത്തയിൽ ഫുട്ബോൾ കളിക്കും. കൊൽക്കത്തൻ ക്ലബായ മൊഹമ്മദൻ സ്പോർടിംഗ് ആണ് രാഹുലിനെ സ്വന്തമാക്കിയത്. കൊൽക്കത്ത ഫുട്ബോൾ ലീഗിൽ മൊഹമ്മദനായി രാഹുൽ പന്ത് തട്ടും. ഈ കഴിഞ്ഞ സന്തോഷ് ട്രോഫിയിൽ മൂന്ന് ഗോളുകളുമായി കേരളത്തിനായി രാഹുൽ മികച്ചു നിന്നിരുന്നു.

കാസർഗോഡ് സ്വദേശിയായ രാഹുൽ എം എസ് പിയിലൂടെ വളർന്ന് വന്ന താരമാണ്. സുബ്രതോ കപ്പിൽ എം എസ് പി ബ്രസീലിനെതിരെ ഫൈനൽ കളിച്ച വർഷം രാഹുലും ടീമിനൊപ്പം ഉണ്ടായിരുന്നു. ബസേലിയസ് കോളോജിൽ ബിരുദ വിദ്യാർത്ഥി കൂടിയാണ് രാഹുൽ ഇപ്പോൾ. കഴിഞ്ഞ ആഴ്ച മുതൽ മൊഹമ്മദൻസിനൊപ്പം ട്രയൽസിൽ ഉണ്ടായിരുന്ന രാഹുൽ സൗഹൃദ മത്സരത്തിൽ സതേൺ സമിറ്റിക്കെതിരെ വിജയഗോൾ കൂടെ നേടിയതോടെ താരത്തിന് കരാർ കൊടുക്കാൻ മൊഹമ്മദൻ തീരുമാനിക്കുകയായിരുന്നു

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement