ആൻഫീൽഡിൽ എത്തിയത് ബാഴ്‍സയെയും ബയേണിനെയും തിരസ്കരിച്ച് – നാബി കീറ്റ

- Advertisement -

യൂറോപ്പിലെ വമ്പൻ ക്ലബ്ബുകളായ ബാഴ്‌സലോണയെയും ബയേൺ മ്യൂണിക്കിനെയും തള്ളിയാണ് താൻ ആൻഫീൽഡിൽ എത്തിയതെന്ന് ലിവർപൂൾ താരം നാബി കീറ്റ. 48 മില്യണോളം ബുണ്ടസ് ലീഗ ക്ലബായ ലെപ്‌സിഗിന് നൽകിയാണ് ക്ലോപ്പ് കീറ്റയെ ലിവർപൂളിൽ എത്തിച്ചത്. ബുണ്ടസ് ലീഗ അരങ്ങേറ്റത്തിൽ തന്നെ ചാമ്പ്യൻസ് ലീഗ് പ്രവേശനം നേടിയ ലെപ്‌സിഗിന്റെ അമരക്കാരിൽ ഒരാളായ കീറ്റയെ സ്വന്തമാക്കാൻ കഴിഞ്ഞ സീസണിന് മുൻപേ ലിവർപൂൾ ശ്രമം തുടങ്ങിയിരുന്നു.

22 കാരനായ നാബി കീറ്റ തന്റെ ആദ്യ ബുണ്ടസ് ലീഗ സീസണിൽ 8 അസിസ്റ്റുകളും 8 ഗോളുകളും നേടി. ലെപ്‌സിഗിനൊപ്പം നാബി കീറ്റ ലോക ഫുട്ബോളിന്റെ ശ്രദ്ധയാകർഷിച്ചു. റെഡ്ബുള്ളിന്റെ തന്നെ ഓസ്ട്രിയൻ ടോപ് ലീഗ് ക്ലബ്ബായ സാൽസ്ബർഗിൽ നിന്നുമാണ് നാബി കീറ്റ ലെപ്‌സിഗിൽ എത്തുന്നത്. ലിവർപൂളിലെ സഹതാരമായ മാനെയും സാൽസ്ബർഗിന്റെ താരമായിരുന്നു. ആൻഫീൽഡിൽ സ്റ്റീവൻ ജെറാഡിന്റെ 8ആം നമ്പർ ജേഴ്‌സിയിലാണ് നാബി കീറ്റ കളത്തിൽ ഇറങ്ങുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement