സാന്റിയാഗോ ബ്യൂണോ വോൾവ്സിന്റെ ഡിഫൻസിലേക്ക് എത്തുന്നു

Newsroom

സ്പാനിഷ് ക്ലബായ ജിറോണയുടെ താരം സാന്റിയാഗോ ബ്യൂണോ പ്രീമിയർ ലീഗ് ക്ലബായ വോൾവ്സിലേക്ക് എത്തുന്നു. 24-കാരൻ ഉടൻ വോൾവ്സിൽ കരാർ ഒപ്പുവെക്കും എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. 9 മില്യണോളം ആകും ട്രാൻസ്ഫർ തുക. ഉറുഗ്വേ ഇന്റർനാഷണലായ ബ്യൂണോ, ഈ വർഷം മാർച്ചിൽ തന്റെ രാജ്യത്തിനായി അരങ്ങേറ്റം നടത്തിയിരുന്നു. ഇതുവരെ രണ്ടു മത്സരങ്ങൾ രാജ്യത്തിനായി കളിച്ചിട്ടുണ്ട്.

Picsart 23 08 30 14 18 30 042

ബ്യൂണോ ബാഴ്‌സലോണയുടെ അക്കാദമിയിലൂടെയാണ് വളർന്നു വന്നത്. പക്ഷേ ഒരിക്കലും അവരുടെ ആദ്യ ടീമിനായി കളിച്ചിട്ടില്ല. 2019ൽ ജിറോണയിൽ എത്തിയ താരം, അവർജ്കു വേണ്ടി 120 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. മെഡിക്കൽ എടുക്കാനായി ഇംഗ്ലണ്ടിലേക്ക് പറക്കാൻ ബ്യൂണോ തയ്യാറെടുക്കുകയാണ് ബ്യൂണോ ഇപ്പോൾ. നാലു വർഷത്തെ കരാർ താരം ഇതിനകം അംഗീകരിച്ചിട്ടുണ്ട്.