സാഞ്ചോ അവസാനം മാഞ്ചസ്റ്ററിൽ എത്തുന്നു, താരവുമായി കരാർ ധാരണ, ഇനി ട്രാൻസ്ഫർ തുക മാത്രം ബാക്കി

20210610 160339
- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ രണ്ട് വർഷം നീണ്ട സാഞ്ചോയ്ക്കായുള്ള പോരാട്ടം അവസാനം ഫലം കാണുകയാ‌ണ്. സാഞ്ചോയും മാഞ്ചസ്റ്റർ യുണൈറ്റഡുമായി കരാർ ധാരണയിൽ എത്തി കഴിഞ്ഞതായി ട്രാൻസ്ഫർ വിദഗ്ദൻ ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് വാഗ്ദാനം ചെയ്ത 2026വരെയുള്ള കരാർ സാഞ്ചോ അംഗീകരിച്ചിരിക്കുകയാണ്. താരം യുണൈറ്റഡിലേക്ക് വരാൻ ഡോർട്മുണ്ടിലും സമ്മർദ്ദം ചെലുത്തുന്നുണ്ട്. ഇനി ഇരു ടീമുകളും തമ്മിൽ കരാർ തുകയിൽ ധാരണയിലാകണം.

ഡോർട്മുണ്ട് 90 മില്യണാണ് സാഞ്ചോയ്ക്കായി ആവശ്യപ്പെടുന്നത്. എന്നാൽ 70 മില്യണാണ് യുണൈറ്റഡിന്റെ ഓഫർ. ഇരു ക്ലബുകളും ചർച്ചകൾ തുടരുകയാണെന്നും ഉടൻ തീരുമാനത്തിൽ എത്തും എന്നും ഇംഗ്ലീഷ് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു. യൂറോ കപ്പ് ആരംഭിക്കും മുമ്പ് തന്റെ ഭാവിയെ കുറിച്ച് ഒരു തീരുമാനം എടുക്കാൻ ആണ് സാഞ്ചോ ഉറപ്പിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇന്നോ നാളെയോ ആയി ഇരു ക്ലബുകളും തമ്മിൽ ധാരണയിൽ എത്തും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.

കഴിഞ്ഞ സീസണിൽ 120 മില്യൺ ഡോർട്മുണ്ട് ആവശ്യപ്പെട്ടത് കൊണ്ടായിരുന്നു ട്രാൻസ്ഫർ നടക്കാതിരുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കഴിഞ്ഞ സമ്മറിലെയു. ഏറ്റവും വലിയ ട്രാൻസ്ഫർ ലക്ഷ്യമായിരുന്നു സാഞ്ചോ. കഴിഞ്ഞ സീസണിൽ ഇരു ക്ലബുകളും തമ്മിൽ നീണ്ട കാലം ചർച്ചകൾ നടന്നിട്ടും മാഞ്ചസ്റ്ററിലേക്ക് സാഞ്ചോ എത്തിയിരുന്നില്ല. സാഞ്ചോയെ സ്വന്തമാക്കാൻ ആയാൽ യുണൈറ്റഡ് ആരാധകർക്ക് അത് ഒരു വലിയ കാത്തിരിപ്പിന്റെ അവസാനവുമാകും. അടുത്ത സീസണിൽ എങ്കിലും ഒരു കിരീടം നേടാൻ ശ്രമിക്കുന്ന യുണൈറ്റഡ് ടീം ശക്തമാക്കാനുള്ള ശ്രമത്തിലാണ്.

Advertisement