സാഞ്ചോ വീണ്ടും ഡോർട്മുണ്ടിൽ എത്തി!!

Newsroom

Picsart 24 01 10 19 33 49 993
Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം സാഞ്ചോ വീണ്ടും ഡോർട്മുണ്ടിൽ. സാഞ്ചോയെ കൈമാറാൻ മാഞ്ചസ്റ്റർ യുണൈറ്റഡും ഡോർട്മുണ്ടും തമ്മിൽ ധാരണയിൽ എത്തി എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ജർമ്മനിയിൽ എത്തിയ സാഞ്ചോ കരാർ നടപടികൾ ഉടൻ പൂർത്താക്കും എന്നാണ് വരുന്ന റിപ്പോർട്ടുകൾ. ഡോർട്മുണ്ട് സാഞ്ചോയെ ലോണിൽ ആണ് സ്വന്തമാക്കുന്നത്. സാഞ്ചോയുടെ വേതനത്തിന്റെ ഒരു വിഹിതം മാഞ്ചസ്റ്റർ യുണൈറ്റഡ് തന്നെ നൽകും. അവർക്ക് ഡോർട്മുണ്ട് ലോൺ ഫീ നൽകും. 4 മില്യൺ ആകും ലോൺ ഫീ.

സാഞ്ചോ 23 10 24 12 34 05 302

സാഞ്ചോയും പരിശീലകൻ ടെൻ ഹാഗും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയാത്തതോടെ ആണ് താരത്തെ ഒഴിവാക്കാൻ ക്ലബ് തീരുമാനിച്ചത്. സാഞ്ചോ പരിശീലകന് എതിരെ പരസ്യമായി രംഗത്ത് വന്നതിനു ശേഷം ഇതുവരെ ക്ലബിനായി കളിച്ചിട്ടില്ല.

സാഞ്ചോ 23 06 26 13 25 04 005

രണ്ട് വർഷം മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് വലിയ പ്രതീക്ഷയോടെ ആയിരുന്നു സാഞ്ചോ എത്തിയത്. എന്നാൽ സാഞ്ചോക്ക് യുണൈറ്റഡിൽ പ്രതീക്ഷക്ക് ഒപ്പം ഉയരാൻ ആയില്ല. അതിന് പിന്നാലെയാണ് മാനേജറുമായി പ്രശ്നമായതും. സാഞ്ചോ പരസ്യമായി മാപ്പു പറയാൻ തയ്യാറാകാത്തതോടെ ആണ് ഈ പ്രശ്നം പരിഹാരമില്ലാതെ നീളാൻ തുടങ്ങിയത്.

85 മില്യൺ യൂറോക്ക് ആണ് യുണൈറ്റഡ് 2 വർഷം മുമ്പ് ഡോർട്മുണ്ടിൽ നിന്ന് സാഞ്ചോയെ ടീമിലേക്ക് എത്തിച്ചത്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ താരത്തിന് 2026വരെയുള്ള കരാർ ഉണ്ട്. 23കാരനായ സാഞ്ചോ 2017 മുതൽ ബൊറൂസിയ ഡോർട്മുണ്ടിനൊപ്പം ഉണ്ടായിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വൈരികളായ മാഞ്ചസ്റ്റർ സിറ്റി ആയിരുന്നു സാഞ്ചോയെ ഡോർട്മുണ്ടിന് വിറ്റത്. വാറ്റ്ഫോർഡിന്റെ അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ് സാഞ്ചോ.