സാഞ്ചോ ചുവന്ന ചെകുത്താന്മാരുടെ കൂടാരത്തിൽ, ഔദ്യോഗിക പ്രഖ്യാപനം വന്നു

Img 20210723 173806

കുറച്ച് ആഴ്ചകൾക്ക് മുമ്പ് തന്നെ സാഞ്ചോയെ സൈൻ ചെയ്യും എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പറഞ്ഞിരുന്നു എങ്കിലും സൈൻ ചെയ്തെന്ന ഔദ്യോഗിക പ്രഖ്യാപനത്തിനായി വലിയ കാത്തിരിപ്പു തന്നെ വേണ്ടി വന്നു. അവസാനം ഇന്ന് സാഞ്ചോയുടെ സൈനിംഗ് ഔദ്യോഗികമായി യുണൈറ്റഡ് പ്രഖ്യാപിച്ചു. മനോഹരമായ ഒരു വീഡിയോയോടെ ആയിരുന്നു യുണൈറ്റഡിന്റെ അനൗൺസ്മെന്റ്.

നീണ്ട രണ്ടു വർഷത്തെ ശ്രമത്തിനു ശേഷമാണ് സാഞ്ചോയെ മാഞ്ചസ്റ്റർ യുണൈറ്റഡ് സൈൻ ചെയ്യുന്നത്. 85 മില്യൺ യൂറോക്ക് ആണ് ട്രാൻസ്ഫർ. മാഞ്ചസ്റ്റർ യുണൈറ്റഡിൽ താരം 2026വരെയുള്ള കരാർ ഒപ്പുവെച്ചു.

21കാരനായ സാഞ്ചോ 2017 മുതൽ ബൊറൂസിയ ഡോർട്മുണ്ടിനൊപ്പം ഉണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വൈരികളായ മാഞ്ചസ്റ്റർ സിറ്റി ആയിരുന്നു സാഞ്ചോയെ ഡോർട്മുണ്ടിന് വിറ്റത്. വാറ്റ്ഫോർഡിന്റെ അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ് സാഞ്ചോ.

ബ്രൂണോ ഫെർണാണ്ടസിനെ മാത്രം ആശ്രയിക്കുന്ന യുണൈറ്റഡിന്റെ അവസ്ഥയ്ക്ക് ഒരു പരിഹാരം കണ്ടെത്താൻ സാഞ്ചോയുടെ വരവ് കൊണ്ട് സാധിക്കും. നീണ്ട കാലമായുള്ള വലതു വിങ്ങർ എന്ന യുണൈറ്റഡിന്റെ ആഗ്രഹവും സാഞ്ചോയുടെ വരവോടെ നിറവേറുകയാണ്. താരം അടുത്ത മാസം തുടക്കത്തോടെ യുണൈറ്റഡിനൊപ്പം പ്രീസീസണായി ചേരും.

Previous articleഅക്ബർ ഖാൻ ഇനി ഗോകുലം കേരളയിൽ
Next articleഡോർട്മുണ്ടിന്റെ എവേ ജേഴ്‌സി പ്രകാശനം ചെയ്തു