അക്ബർ ഖാൻ ഇനി ഗോകുലം കേരളയിൽ

Img 20210723 Wa0035

കോഴിക്കോട്, ജൂലൈ 23: മണിപ്പൂർ സ്വദേശിയും മധ്യനിര കളിക്കാരനുമായ അക്ബർ ഖാനെ ഗോകുലം കേരള എഫ് സി സ്വന്തമാക്കി. കഴിഞ്ഞ വര്ഷം ഐ ലീഗിൽ നെറോക്ക എഫ് സിക്ക് വേണ്ടിയായിരിന്നു 22 വയസുള്ള അക്ബർ കളിച്ചത്.

11 കളികളിൽ കളിച്ച അക്ബർ നെറോക്കയ്ക്ക് വേണ്ടി മികവാർന്ന പ്രകടനമായിരിന്നു കാഴ്ച്ചവെച്ചത്. 2018 -2019 സീസണിൽ ഗോകുലം കേരള എഫ് സിയുടെ വിങ്ങർ ആയി കളിച്ച ഇമ്രാൻ ഖാന്റെ സഹോദരനാണ് അക്ബർ.

നെറോക്ക സ്റ്റേറ്റ് ലീഗിൽ മികച്ച യുവ കളിക്കാരനുള്ള പുരസ്‌കാരം നേടിയ അക്ബർ, സഗോൾബാൻഡ് എഫ് സിക്ക് വേണ്ടിയായിരിന്നു മുൻപ് കളിച്ചത്.

“ഗോകുലത്തിൽ ചേരുവാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷം ഉണ്ട്. വളരെയധികം പ്രതീക്ഷയോടെയാണ് ഞാൻ ഗോകുലത്തിൽ ചേരുന്നത്,” അക്ബർ ഖാൻ പറഞ്ഞു.

“അക്ബറിനെ പോലെയുള്ള യുവ താരങ്ങളെ സൈൻ ചെയ്തു വരുന്ന സീസണിന് ക്ലബ്ബിനെ ശക്തിപ്പെടുത്തുകയാണ് ഞങ്ങളുടെ ശ്രമം. അക്ബറിനു എല്ലാ ആശംസകളും നേരുന്നു,” ഗോകുലം കേരള എഫ് സി പ്രസിഡന്റ് വി സി പ്രവീൺ പറഞ്ഞു.

Previous articleസ‍ഞ്ജു സാംസണിനും പൃഥ്വി ഷായ്ക്കും അര്‍ദ്ധ ശതകം നഷ്ടം
Next articleസാഞ്ചോ ചുവന്ന ചെകുത്താന്മാരുടെ കൂടാരത്തിൽ, ഔദ്യോഗിക പ്രഖ്യാപനം വന്നു