ലുകാകുവിന് പിന്നാലെ സാഞ്ചസിനെയും സ്വന്തമാക്കി ഇന്റർ

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം അലക്‌സി സാഞ്ചസ് ഇനി ഇന്റർ മിലാനിൽ. 2020 ജൂൺ വരെ നീളുന്ന ലോണിലാണ് താരം അന്റോണിയോ കൊണ്ടേക്ക് കീഴിൽ കളിക്കാൻ എത്തുന്നത്. 18 മാസം നീണ്ട യുണൈറ്റഡ് കരിയറിൽ നിന്നാണ് തത്കാലം താരം മാറി നിൽക്കുന്നത്. ഫോമില്ലാതെ വിഷമിച്ച താരത്തിന്റെ വൻ ശമ്പളവും യുണൈറ്റഡിന് ബാധ്യതയായതോടെയാണ് താരത്തെ ലോണിൽ അയക്കാൻ യുണൈറ്റഡ് തീരുമാനിച്ചത്.

ചിലി ദേശീയ താരമായ സാഞ്ചസ് മുൻ ബാഴ്സലോണ, ആഴ്സണൽ താരമാണ്. ചെൽസി പരിശീലകനായിരിക്കെ സാഞ്ചസിനെ സ്വന്തമാക്കാൻ അന്റോണിയോ കോണ്ടേ ശ്രമം നടത്തിയിരുന്നു. റെക്കോർഡ് തുക മുടക്കിയാണ് സാഞ്ചസിന്റെ സാഹ താരമായിരുന്ന ലുകാകുവിനെ ഇന്റർ സ്വന്തമാക്കിയത്.

Advertisement