ചാമ്പ്യൻസ് ലീഗിൽ ബയേണിന് വെല്ലുവിളിയുയർത്തി ടോട്ടെൻഹാം

താരതമ്യേന ഭേദപ്പെട്ട ഗ്രൂപ്പിലാണ് ടോട്ടെൻഹാം ഹോട്ട്സ്പർസും ബയേൺ മ്യൂണിക്കും എത്തിപ്പെട്ടിരിക്കുന്നത്. ഗ്രൂപ്പ് ബിയിൽ ബയേണും ടോട്ടെൻഹാമും റെഡ് സ്റ്റാർ ബെൽഗ്രേഡും ഒളിമ്പ്യാക്കോസുമാണുള്ളത്. റെഡ് സ്റ്റാറും ഒളിമ്പ്യാക്കോസും ഉള്ളതിനാൽ ഗ്രൂപ്പ് സ്റ്റേജ് കടക്കാൻ ഇരു ടീമുകൾക്കും ആകുമെങ്കിലും കരുത്തരാരെന്ന ചോദ്യം മാത്രമാണ് ബാക്കി. റെഡ് സ്റ്റാർ ബെൽഗ്രേഡുമായി സെപ്റ്റംബർ 19 നാണ് ബയേൺ മ്യൂണിക്കിന്റെ ആദ്യ മത്സരം.

ഒക്ടോബർ രണ്ടിന് ടോട്ടെൻഹാം ബയേൺ പോരാട്ടം നടക്കും. ബെൽഗ്രേഡിലെ എവേ മാച്ചുകൾ എല്ലാ യൂറോപ്യൻ ടീമുകൾക്കും വെല്ലുവിളിയാണ്. ഗാലറിയെ തീ ജ്വാലയാക്കി മാറ്റുന്ന ഫുട്ബോൾ ആവേശം ബെൽഗ്രേഡിന്റെ പ്രത്യേകതയാണ്. കഴിഞ്ഞ തവണ കൈവിട്ട കിരീടം ഇത്തവണ സ്വന്തമാക്കനാകും ടോട്ടെൻഹാം ഹോട്ട്സ്പർസ് ശ്രമിക്കുക.

Previous articleലുകാകുവിന് പിന്നാലെ സാഞ്ചസിനെയും സ്വന്തമാക്കി ഇന്റർ
Next articleറായിഡു ഹൈദ്രാബാദിന് വേണ്ടി കളിക്കുവാന്‍ തയ്യാറെന്ന് കത്തെഴുതി