ആറാം വയസ്സു മുതൽ ബാഴ്സലോണക്ക് ഒപ്പമുള്ള താരം ക്ലബ് വിട്ട് ജപ്പാനിലേക്ക്

- Advertisement -

ബാഴ്സലോണയുടെ ഒരു താരം കൂടെ ജപ്പാനിലേക്ക് പോവുകയാണ്. ബാഴ്സലോണയുമായുള്ള കരാർ അവസാനിപ്പിച്ച് സെർജി സാമ്പർ ആണ് ജപ്പാൻ ക്ലബിലേക്ക് പോകുന്നത്. സാമ്പറിന്റെ കരാർ മൂന്ന് മാസത്തോളം ബാക്കിയിരിക്കെ താരത്തിന്റെ കരാർ ബാഴ്സലോണ അവസാനിപ്പിച്ചു. സാമ്പറിന് പുതിയ ലക്ഷ്യങ്ങൾ ഉണ്ടെന്നും അതിന് സഹായിക്കാനാണ് ഈ നീക്കം എന്നും ബാഴ്സലോണ അറിയിച്ചു.

ഇനിയേസ്റ്റയുടെ ക്ലബായ വിസ്സെൽ കോബെയിലേക്ക് ആകും സെർജി സാമ്പർ പോകുന്നത് എന്നാണ് അറിയാൻ കഴിയുന്നത്. 2014ൽ ബാഴ്സലോണക്കായി അരങ്ങേറ്റം കുറിച്ച താരമാണ് സാമ്പർ. ബാഴ്സലോണയിൽ അധികൻ അവസരം താരത്തിന് ലഭിച്ചിരുന്നില്ല. ബാഴ്സലോണയ്ക്ക് ഒപ്പം ഒരു ലീഗ് കിരീടവും, ചാമ്പ്യൻസ് ലീഗും താരം നേടിയിട്ടുണ്ട്. കോപ ഡെൽ റേ, ക്ലബ് ലോകകപ്പ്, സ്പാനിഷ് സൂപ്പർ കപ്പ് എന്നിവയും സാമ്പർ കാറ്റലോണിയയിൽ സ്വന്തമാക്കി‌. ആറാം വയസ്സ് മുതൽ ബാഴ്സലോണയിൽ ഉള്ള താരമാണ് സാമ്പർ.

Advertisement