കൊച്ചി സ്വദേശിയായ സെന്റഎ ബാക്ക് സാഗർ അലി ഇനി ഫുട്ബോൾ കളിക്കുക അങ്ങ് ഭൂട്ടാനിൽ. ഭൂട്ടാനിലെ പ്രമുഖ ക്ലബായ ഡ്രക് സ്റ്റാർസ് എഫ് സി സാഗർ അലിയുമായി കരാറിൽ എത്തി. ഇന്ന് താരം ക്ലബുമായി കരാർ ഒപ്പുവെച്ചു. ഈ കഴിഞ്ഞ സീസണിൽ ഗുജ്റാത്തിലെ ഏറ്റവും മികച്ച പ്രൊഫഷണൽ ക്ലബായ അഹമ്മദാബാദ് റാക്വറ്റ് അക്കാദമിയി എഫ് സിയിൽ തിളങ്ങിയതാണ് സാഗറിനെ ഭൂട്ടാനിലേക്ക് എത്തിച്ചത്.
എറണാകുളം കോതമംഗലം സ്വദേശിയായ മുഹമ്മദ് സാഗർ അലി ഈ കഴിഞ്ഞ സീസൺ തുടക്കത്തിലാണ് ARA എഫ് സിയിൽ എത്തിയത്. സെക്കൻഡ് ഡിവിഷനിൽ അര എഫ് സിയുടെ മികച്ച താരമായി സാഗർ അലി മാറിയിരുന്നു. ഫൈനൽ റൗണ്ടിന് യോഗ്യത നേടാൻ ആയില്ല എങ്കിലും അര എഫ് സിയിക്ക് ഗുജ്റാത്തിലെ ഫുട്ബോളിലെ ഉണർത്താൻ ആയിരുന്നു. ഒരു പോയന്റ് വ്യത്യാസത്തിൽ ആണ് അരയ്ക്ക് സെക്കൻഡ് ഡിവിഷന്റെ ഫൈനൽ റൗണ്ട് നഷ്ടമായത്.
മുമ്പ് കൊൽക്കത്ത ക്ലബായ പതചക്രയിലും, മധ്യഭാരത് എഫ് സിക്കും സാഗർ കളിച്ചിരുന്നു. 25കാരനായ സാഗർ ഡെൽഹി യുണൈറ്റഡ്, എയർ ഇന്ത്യ എന്നീ ക്ലബുകളുടെ ജേഴ്സിയും അണിഞ്ഞിട്ടുണ്ട്. സെന്റർ ബാക്കായി മാത്രമായല്ല ഡിഫൻസീവ് മിഡ്ഫീൽഡറുടെ റോളിലും സാഗർ തിളങ്ങിയിട്ടുണ്ട്. സായി കൊല്ലത്തിനു വേണ്ടി കളിച്ചായിരുന്നു സാഗർ ആദ്യം ശ്രദ്ധ നേടിയത്. പിന്നീട് കൊച്ചിൻ ക്ലബായ ഈഗിൾസിനായി സെക്കൻഡ് ഡിവിഷനും കളിച്ചിരുന്നു.