സബിറ്റ്സർ ഡോർട്മുണ്ടിലേക്ക്!!

Newsroom

Updated on:

20230412 141216
Download the Fanport app now!
Appstore Badge
Google Play Badge 1

ബയേൺ മധ്യനിര താരമായി സബിറ്റ്സറിനെ വൈരികളായ ബൊറൂസിയ ഡോർട്മുണ്ട് സ്വന്തമാക്കുന്നു. ഡോർട്മുണ്ടിന്റെ 19 മില്യന്റെ ബിഡ് ബയേൺ സ്വീകരിക്കും എന്നാണ് റിപ്പോർട്ടുകൾ. അടുത്ത ദിവസങ്ങളിൽ തന്നെ ഈ ട്രാൻസ്ഫർ പൂർത്തിയാകും. കഴിഞ്ഞ സീസൺ പകുതി മുതൽ സബിറ്റ്സർ മാഞ്ചസ്റ്റർ യുണൈറ്റഡ് ലോണിൽ കളിച്ചിരുന്നു. പക്ഷെ താരത്തെ സ്ഥിര കരാറിൽ വാങ്ങണ്ട എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് തീരുമാനിച്ചിരുന്നു. ഇതോടെയാണ് ബയേൺ താരത്തെ ട്രാൻസ്ഫർ ലിസ്റ്റ് ചെയ്തത്.

മാഞ്ചസ്റ്റർ 23 04 14 01 50 05 282

ജനുവരിയിൽ ബയേൺ മ്യൂണിക്കിൽ നിന്ന് ലോണിൽ യുണൈറ്റഡിൽ ചേർന്ന ഓസ്ട്രിയൻ ഇന്റർനാഷണൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി 18 മത്സരങ്ങൾ കളിക്കുകയും മൂന്ന് ഗോൾ നേടുകയും ചെയ്തു. എമിറേറ്റ്‌സ് എഫ്‌എ കപ്പ് ക്വാർട്ടർ ഫൈനലിൽ ഫുൾഹാമിനെതിരെയും യൂറോപ്പ ലീഗ് ക്വാർട്ടറിൽ സെവിയ്യക്ക് എതിരെ ഇരട്ട ഗോളുകളും സബിറ്റ്സർ നേടിയിരുന്നു. മുമ്പ് ലെപ്സിഗിനായി മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുള്ള താരം ഡോർട്മുണ്ട് മിഡ്ഫീൽഡിന് ഒരു മുതൽക്കൂട്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.