ലിംഗാർഡിനെ സ്വന്തമാക്കാൻ വെസ്റ്റ് ഹാം കാത്തിരിക്കുന്നു

20210411 201819
Credit: Twitter

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ജെസ്സി ലിംഗാർഡിനെ സ്ഥിര കരാറിൽ സ്വന്തമാക്കാൻ ആകും എന്ന പ്രതീക്ഷയിലാണ് വെസ്റ്റ് ഹാം. മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം പ്രീസീസൺ പരിശീലനത്തിൽ ഉള്ള ലിംഗാർഡ് ഇതുവരെ യുണൈറ്റഡുമായി ഭാവിയെ കുറിച്ച് ചർച്ചകൾ നടത്തിയിട്ടില്ല. വരും ദിവസം താരം പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യറുമായി ചർച്ച നടത്തും. അതിനു ശേഷമാകും ക്ലബിൽ തുടരണമോ വേണ്ടയോ എന്ന് താരം തീരുമാനിക്കുക.

ബ്രൂണോ ഫെർണാണ്ടസും വാൻ ഡെ ബീകും ഒക്കെ ഉള്ളത് കൊണ്ട് തന്നെ ലിങാർഡിന് യുണൈറ്റഡിൽ അധികം അവസരം ലഭിക്കാൻ സാധ്യതയില്ല. അതുകൊണ്ട് തന്നെ താരം ക്ലബ് വിടാൻ ആണ് സാധ്യത. കഴിഞ്ഞ തവണ വെസ്റ്റ് ഹാമിൽ ലോണിൽ ചെന്ന് ഗംഭീര പ്രകടനം നടത്താൻ ലിംഗാർഡിനായിരുന്നു. ജനുവരിയിൽ വെസ്റ്റ് ഹാമിൽ എത്തിയ താരം 9 ലീഗ് ഗോളുകൾ നേടിയിരുന്നു. എത്ര വിലകൊണ്ടുത്തും ലിംഗാർഡിനെ സ്വന്തമാക്കാൻ ആണ് വെസ്റ്റ് ഹാം ശ്രമിക്കുന്നത്. വെസ്റ്റ് ഹാം താരം ഡക്ലൻ റൈസിനെ സ്വന്തമാക്കാൻ ആയി ലിംഗാർഡിനെ ഉപയോഗിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡും ശ്രമിക്കുന്നുണ്ട്.

മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാദമിയിലൂടെ വളർന്നു വന്ന ലിംഗാർഡ് എന്നെന്നേക്കുമായി ഈ സമ്മറോടെ ക്ലബ് വിടും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.