ജോർജിനിയോ റട്ടർ ഇനി ബ്രൈറ്റണിൽ

Newsroom

ജോർജിനിയോ റട്ടർ ബ്രൈറ്റണിൽ. ലീഡ്‌സ് യുണൈറ്റഡിൽ നിന്ന് ആണ് ജോർജിനിയോ റട്ടർ ബ്രൈറ്റണിലേക്ക് എത്തുന്നത്. 2029 ജൂൺ വരെ നീളുന്ന കരാറിൽ ഫ്രഞ്ച്കാരൻ ഒപ്പുവച്ചു.

Picsart 24 08 20 12 01 41 727

മുമ്പ് ഹോഫെൻഹൈമിനായി കളിച്ചിട്ടുള്ള താരം അദ്ദേഹം 64 മത്സരങ്ങൾ കളിച്ച് 11 ഗോളുകൾ നേടി. 2023 ജനുവരിയിൽ ആണ് ലീഡ്‌സ് യുണൈറ്റഡിൽ എത്തിയത്. കഴിഞ്ഞ സീസണിൽ 51 മത്സരങ്ങൾ കളിച്ചു. എട്ട് ഗോളുകളും 16 അസിസ്റ്റുകളും സംഭാവന ചെയ്തു.

40 മില്യൺ ആണ് ട്രാൻസ്ഫർ തുക.