രൂപേർട് നോങ്റം ഇനി നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മേഘാലയ താരം നോങ്റമ്നിനെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് സ്വന്തമാക്കി. കഴിഞ്ഞ സീസണിൽ എ ടി കെ കൊൽക്കത്തയുടെ താരമായിരുന്നു നോങ്റം. കഴിഞ്ഞ ഡ്രാഫ്റ്റിൽ 12.5 ലക്ഷം രൂപയ്ക്കായിരുന്നു നോങ്റം കൊൽക്കത്തയിൽ എത്തിയത്.

മുൻ സീസണിൽ ഡൽഹി ഡൈനാമോസിനു വേണ്ടിയും കളത്തിലിറങ്ങിയിട്ടുണ്ട്. മിഡ്ഫീൽഡറായ നോങ്റം ഷില്ലോങ് ലജോങിനു വേണ്ടിയും കളിച്ചിട്ടുണ്ട്. 21കാരനായ താരം ഐ എസ് എല്ലിൽ ഇതുവരെ 20 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial