ജോ റോത്വെല്ലിനെ ഫ്രീ ട്രാൻസ്ഫറിലൂടെ ബോണ്മത് സ്വന്തമാക്കി

ബ്ലാക്ക്ബേൺ താരം ജോ റോത്വെൽ ബേൺമൗത്തിൽ എത്തി. ബ്ലാക്ക്‌ബേണുമായുള്ള കരാർ അവസാനിച്ചതിനാൽ ഫ്രീ ട്രാൻസ്ഫറിലൂടെയാണ് താരം ബൊൺമത്തിൽ എത്തുന്നത്.നാല് വർഷത്തെ കരാറിൽ ആണ് താരം ടീമിൽ എത്തുന്നത്.

പ്രീമിയർ ലീഗിലേക്ക് പുതുതായി സ്ഥാനക്കയറ്റം നേടി എത്തിയ ബേൺമത്ത് ഈ ട്രാൻസ്ഫർ ജാലകത്തിൽ ടീമിലേക്ക് എത്തിക്കുന്ന രണ്ടാമത്തെ താരമാണ് റോത്വെൽ. നൂറ്റിയറുപത് മത്സരങ്ങളിൽ ബ്ലാക്ക്‌ബേണിന്റെ ജേഴ്‌സി അണിഞ്ഞിട്ടുണ്ട്. നേരത്തെ വെസ്റ്റ്ഹാം താരം റ്യാൻ ഫ്രഡറിക്സിനെയും ഫ്രീ ട്രാൻസ്ഫറിലൂടെ ബേൺമത്ത് ടീമിൽ എത്തിച്ചിരുന്നു.

വർഷങ്ങളായി ചാമ്പ്യൻഷിപ്പ് ഡിവിഷനിൽ പന്ത് തട്ടുന്ന റോത് വെല്ലിന് ഇതോടെ പ്രീമിയർ ലീഗിൽ കളിക്കാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്. മുൻപ് ഓക്സ്ഫോർഡ് യുനൈറ്റഡ്, ബ്ലാക്ക്‌പൂൾ എന്നിവർക്ക് വേണ്ടിയും മുൻ യുനൈറ്റഡ് അക്കാദമി താരം ബൂട്ടണിഞ്ഞിട്ടുണ്ട്.