റൊണാൾഡോ ഇനി യുവന്റസിനായി കളിക്കില്ല

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

യുവന്റസ് വിടാൻ ശ്രമിക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് തന്നെ എത്തും എന്ന് ഉറപ്പായി. താരം ഇനി യുവന്റാ ജേഴ്സിയിൽ കളിക്കില്ല. ട്രാൻസ്ഫർ പൂർത്തിയാകും വരെ ടീമിൽ നിന്ന് വിട്ടു നിൽക്കാൻ ആണ് റൊണാൾഡോയുടെ തീരുമാനം. താരവും മാഞ്ചസ്റ്റർ സിറ്റിയും തമ്മിൽ കരാർ ധാരണ ആയി. ഇനി സിറ്റി ഔദ്യോഗികമായി യുവന്റസിന് ബിഡ് സമർപ്പിച്ചാൽ ട്രാൻസ്ഫർ നടപടി പൂർത്തിയാകും. ഒരാഴ്ച മുമ്പ് വരെ ആരും പ്രതീക്ഷിക്കാത്ത ട്രാൻസ്ഫർ ആയിരുന്നു ഇത്.

യുവന്റസ് റൊണാൾഡോക്ക് വേണ്ടി 25 മില്യണോളം ആണ് ചോദിക്കുന്നത് ആ പണം നൽകാൻ മാഞ്ചസ്റ്റർ സിറ്റി തയ്യാറാകും എന്നാണ് പുതിയ റിപ്പോർട്ട്. താരവും പെപ് ഗ്വാർഡിയോളയും തമ്മിൽ ഇന്ന് രാവിലെ സംസാരിച്ചിരുന്നു. 20മില്യൺ ആണ് സിറ്റി വേതനമായി റൊണാൾഡോക്ക് വാഗ്ദാനം ചെയ്യുന്നത്. രണ്ട് വർഷത്തെ കരാറും സിറ്റി നൽകും. ഒരിക്കൽ മാഞ്ചസ്റ്ററിൽ ചുവപ്പ് ജേഴ്സി അണിഞ്ഞ് ഇതിഹാസം തീർത്ത റൊണാൾഡോ മാഞ്ചസ്റ്ററിൽ നീല ജേഴ്സി അണിഞ്ഞ് കളിക്കുമെന്ന ഇപ്പോഴും ഫുട്ബോൾ ലോകത്തിന് വിശ്വസിക്കാൻ ആകുന്നില്ല.